കവിയൂരിൽ നിന്നും കാൽപ്പന്തിന്റെ കരുത്തുമായി സുബിൻ ബ്ലാസ്റ്റേഴ്‌സിലേയ്ക്ക്; ബ്ലാസ്റ്റേഴ്‌സിനു വേണ്ടി സുബിൻ ബൂട്ട് കെട്ടിത്തുടങ്ങി

തിരുവല്ല: കവിയൂരിൽ നിന്നും കാൽപ്പന്തിന്റെ കരുത്തുമായി സുബിൻ ഇനി ബ്ലാസ്റ്റേഴ്‌സിലേയ്ക്ക്. കവിയൂർ എൻ.എസ്.എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥി കവിയൂർ മത്തിമല കരിപ്പേലിൽ തുണ്ടിയിൽ സുബിൻ സുനിലിന്റെ കാൽപ്പന്തിന്റെ കളരിയിൽ നിന്നാണ് ബ്ലാസ്‌റ്റേഴ്‌സിലേയ്ക്കു കയറുന്നത്. കുട്ടിക്കാലം മുതൽ പന്തു തട്ടിത്തുടങ്ങിയ സുബിൻ ഇനി കളിക്കുക ബ്ലാസ്റ്റേഴ്‌സിനു വേണ്ടിയാകും.

Advertisements

കവിയൂർ എൻ എസ് എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ സുബിനെ ബ്ലാസ്റ്റേഴ്‌സ് ടീം ഇദ്ദേഹത്തിന്റെ കളിമികവ് കണ്ട് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സുബിൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചിംങ് ക്യാമ്പിൽ ജോയിൻ ചെയ്യുകയും ചെയ്തു. കുട്ടിക്കാലം മുതൽ തന്നെ സുബിൻ ഫുട്‌ബോൾ കളിച്ചു തുടങ്ങിയതാണ്. തുടർന്ന്, മത്തിമല ന്യൂ വൈ എം എ ക്ലബിൽ കളിച്ചു തുടങ്ങി. ഒൻപതാം ക്ലാസ്സ് മുതൽ സ്‌കൂൾ ടീം അംഗമായതോടെയാണ് സുബിൻ കളിയിൽ കൂടുതൽ മികവു തെളിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മന്നം ട്രോഫിക്കുവേണ്ടി സ്‌ക്കൂൾ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ആയി അരങ്ങേറിയിട്ടുണ്ട്. കൂടാതെ മന്നം ട്രോഫി സ്‌പോർട്‌സിൽ 1500,400 മീറ്റർ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുമുണ്ട്. പത്തനംതിട്ട ജില്ലയിലെ സ്‌പോർട്ട്‌സിൽ 3000,1500 മീറ്റർ മത്സരങ്ങളിൽ പങ്കെടുത്തും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കവിയൂർ സ്‌കൂളിലെ എൻ സി സി കേഡറ്റുകൂടിയാണ് സുബിൻ.

കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചിംങ് ക്യാമ്പിലേയ്ക്കു സുബിനും പ്രവേശനം ലഭിച്ചത്. ആഴ്ചയിൽ മൂന്നു ദിവസം വൈകിട്ട് 6 മുതൽ 7:30 വരെ മാവേലിക്കരയിലാണ് കോച്ചിംഗ് ക്യാമ്പ് നടക്കുന്നത്. പെയ്ന്റിംഗ് ജോലി ചെയ്യുന്ന സുനിൽ ഷീല ദമ്പതികളുടെ ഏക മകനാണ് സുബിൻ. കൊവിഡ് പ്രതിസന്ധിയെ തുടർന്നുള്ള യാത്രാ ദുരിതമാണ് സുബിന്റെ ഏക പ്രതിസന്ധി. മാവേലിക്കര വരെ പോകുന്നതിനു വാഹനങ്ങൾ പലപ്പോഴും സമയത്ത് ലഭിക്കാറില്ല. രാത്രിയിലും വാഹനങ്ങളുടെ എണ്ണം കുറവായതും സുബിനെ ബാധിക്കാറുണ്ട്.

Hot Topics

Related Articles