കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ കടുത്ത പ്രതിഷേധവുമായി ആരാധകക്കൂട്ടായ്മയായ ‘മഞ്ഞപ്പട’. നടന്നുകൊണ്ടിരിക്കുന്ന സീസണിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ‘മഞ്ഞപ്പട’യുടെ തീരുമാനം. ടിക്കറ്റ് വില്പനയിൽ നിന്നും വിട്ടുനിന്നു പ്രതിഷേധം അറിയിക്കുമെന്നും സ്റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ‘മഞ്ഞപ്പട’ സ്റ്റേറ്റ് കോർ കമ്മറ്റി അറിയിച്ചു.കേരളാ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ക്ലബുമായി നിസഹകരണം പ്രഖ്യാപിച്ച് ആരാധകകൂട്ടം മഞ്ഞപ്പട.
ബ്ലാസ്റ്റേഴ്സിന്റെ മല്‍സരങ്ങളുടെ ടിക്കറ്റ് മഞ്ഞപ്പട ഇനി വാങ്ങുകയുമില്ല വില്‍ക്കുകയുമില്ല. ഇക്കാര്യമറിയിച്ച് മഞ്ഞപ്പട മാനേജ്മെന്റിന് കത്തയച്ചു. വരും മല്‍സരങ്ങളില്‍ സ്റ്റേഡിയത്തിനകത്തും പുറത്തും പ്രത്യക്ഷ പ്രതിഷേധം സംഘടിപ്പിക്കാനാണ് മഞ്ഞപ്പടയുടെ തീരുമാനം. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും മാനേജ്മെന്റ് തയാറാകാതിരുന്നാല്‍ ക്ലബുമായി ഒരുതരത്തിലും സഹകരിക്കേണ്ടതില്ലെന്നാണ് ആരാധകരുടെ നിലപാട്. ലോകത്ത് ഏറ്റവുമധികം ആരാധകപിന്തുണയുള്ള ക്ലബ്ബുകളില്‍ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്.11 മത്സരങ്ങളില്‍ നിന്നും മൂന്ന് ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് നിലവില്‍ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്