സെനിക്ക : യൂറോകപ്പ് യോഗ്യത റൗണ്ടില്‍ പോര്‍ച്ചുഗലിന് വമ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളിന് ബോസ്നിയയെയാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവിലാണ് പോര്‍ച്ചുഗലിന്റെ വിജയം. ഇരട്ടഗോളുമായി റൊണാള്‍ഡോയാണ് മുന്നില്‍ നിന്ന് നയിച്ചത്.
യൂറോ കപ്പ് യോഗ്യത റൗണ്ടില്‍ എട്ട് മത്സരങ്ങളില്‍ എട്ടും ജയിച്ച് 24 പോയിന്റുമായി ഗ്രൂപ്പ് ജെ യില്‍ ഒന്നാം സ്ഥാനം തുടരുകയാണ്. മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ ലീഡെടുത്തു.ബോസ്നിയന്‍ താത്തിന്റെ ഹാന്‍ഡ്ബോളിലൂടെ ലഭിച്ച പെനാല്‍റ്റി റോണാള്‍ഡോ ഗോളാക്കിമാറ്റുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
20-ാം മിനിറ്റില്‍ റൊണാള്‍ഡോയിലൂടെ തന്നെ ലീഡ് ഉയര്‍ത്തി. ബോക്സിന്റെ വലതുമൂലയില്‍ നിന്നുള്ള ജാവോ ഫെലിക്സ് നല്കിയ പാസ് റൊണാള്‍ഡോ അനായാസം വലയിലാക്കുകയായിരുന്നു. പോര്‍ച്ചുഗലിന് വേണ്ടി ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ 127-ാമത്തെ അന്താരാഷ്ട്ര ഗോളായിരുന്നു അത്. യോഗ്യത റൗണ്ടില്‍ ഇതുവരെ 32 ഗോളുകളാണ് പോര്‍ച്ചുഗല്‍ അടിച്ചുകൂട്ടിയത്. രണ്ടു ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്.