മുൻ സിപിഎം നേതാവിനെ വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ചേര്‍ത്തലയിൽ

ചേര്‍ത്തല: ആലപ്പുഴിയിലെ സി.പി.എം മുന്‍നേതാവും വാരനാട് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റുമായിരുന്ന മണവേലി പുത്തന്‍കരിയില്‍ ടി.പി. ശൈലേന്ദ്ര ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 23-ാ വാര്‍ഡിലെ താമസക്കാരനായ ശൈലേന്ദ്രനെ തണ്ണീര്‍മുക്കം ബണ്ടിന്റെ കിഴക്കേകരയിലെ മരത്തിലാണ് ചൊവ്വാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisements

ശൈലേന്ദ്ര ബാബു സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തംഗം, കര്‍ഷക സംഘം ഭാരവാഹി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ശവസംസ്‌കാരം ബുധനാഴ്ച 10-ന് വീട്ടുവളപ്പില്‍ നടക്കും.

Hot Topics

Related Articles