ഡൽഹി: ക്രിക്കറ്റ് താരങ്ങളുടെ ജേഴ്സിയിൽ ഇന്ത്യ മാറ്റി ‘ഭാരത്’ എന്നാകണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. ഇക്കാര്യം അദ്ദേഹം ബിസിസിഐയോടും ജയ് ഷായോടും ആവശ്യപ്പെട്ടു. ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണ്. ‘ഭാരത്’ എന്ന യഥാർത്ഥ നാമം ഔദ്യോഗികമായി തിരികെ ലഭിക്കാൻ വളരെ കാലതാമസമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കി മാറ്റാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ നീക്കം നടക്കുന്നതായാണ് സൂചന. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കും. സെപ്തംബര്‍ 9 ന് നടക്കുന്ന ജി20 അത്താഴ വിരുന്നിന് രാഷ്ട്രപതി ഭവനില്‍ നിന്നും അയച്ച ക്ഷണത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയിരുന്നതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചത്.