ഇറ്റാലിയൻ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി അന്തരിച്ചു. 86 വയസായിരുന്നു. അപൂർവ്വ രക്താർബുദ ബാധിതനായി ചികിത്സയിലിരിക്കെ മിലാനിലെ സാൻ റാഫേൽ ആശുപത്രിയിരുന്നു അന്ത്യം.
Advertisements
1994 നും 2011 നും ഇടയിൽ ആകെ ഒമ്പത് വർഷക്കാലം അദ്ദേഹം മൂന്ന് തവണ ഇറ്റലിയുടെ പ്രധാനമന്ത്രിയാട്ടുണ്ട്. 33 കാരിയായ കാമുകി മാർട്ട ഫസീനയും, രണ്ട് മുൻ ഭാര്യമാരും അഞ്ച് കുട്ടികളുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബെർലുസ്കോണിയുടെ ഫോർസ ഇറ്റാലിയ പാർട്ടി, പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ വലതുപക്ഷ സഖ്യത്തിന്റെ ഭാഗമാണ്. നിലവിൽ ബെർലുസ്കോണിക്ക് സർക്കാരിൽ ഒരു പങ്കുമില്ലെങ്കിലും, അദ്ദേഹത്തിന്റെ മരണം വരും മാസങ്ങളിൽ ഇറ്റാലിയൻ രാഷ്ട്രീയത്തെ ബാധിക്കുമെന്ന വിലയിരുത്തലുമുണ്ട്.