ബൈക്കിലിടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; മുന്‍ മിസ് കേരളയും റണ്ണറപ്പും മരിച്ചു

കൊച്ചി: വൈറ്റിലയിലുണ്ടായ അപകടത്തില്‍ മുന്‍ മിസ് കേരളയും റണ്ണറപ്പും മരിച്ചു. മിസ് കേരളയായിരുന്ന തിരുവനന്തപുരം ആലംകോട് സ്വദേശി ആന്‍സി കബീര്‍(25) റണ്ണറപ്പായിരുന്ന തൃശൂര്‍ സ്വദേശി അഞ്ജന ഷാജന്‍(26) എന്നിവരാണ് മരിച്ചത്.

Advertisements

എറണാകുളം വൈറ്റിലയില്‍ വച്ച് ബൈക്കില്‍ ഇടിച്ച ഇവരുടെ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. 2019 മത്സരത്തിലെ വിജയിയും റണ്ണറപ്പുമാണ് ആന്‍സിയും അഞ്ജനയും.

Hot Topics

Related Articles