ബംഗളൂരു: മുൻ നക്സലൈറ്റും, വിപ്ലവഗായകനും ആക്റ്റിവിസ്റ്റുമായ ഗദ്ദർ (74) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ശസ്തക്രിയക്കായാണ് ഗദ്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ശസ്ത്രക്രിയക്കിടെ ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നു.
2010 വരെ നക്സലൈറ്റ് പ്രസ്ഥാനത്തിൽ സജീവമായിരുന്നു ഗദ്ദർ. ഗുമ്മടി വിത്തൽ റാവു എന്നാണ് ഗദ്ദറിന്റെ യഥാർത്ഥ പേര്. പഞ്ചാബിൽ ബ്രിട്ടീഷ് ഭരണത്തെ എതിർത്ത ഗദ്ദർ പാർട്ടിയുടെ പേരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിത്തൽ റാവു ഗദ്ദർ എന്ന പേര് സ്വീകരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1997ൽ ഗദ്ദറിനെതിരെ വധശ്രമം ഉണ്ടായെങ്കിലും രക്ഷപ്പെട്ടു. നട്ടെല്ലിൽ വെടിയുണ്ടയുമായാണ് ഗദ്ദർ ശിഷ്ടകാലം ജീവിച്ചത്.