കാസര്‍കോട് : പെരിയഡുക്കയില്‍ സ്കൂൾ ബസ് തട്ടി നഴ്സറി വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ അപകടത്തിനു കാരണം ഡ്രൈവറുടേയും ആയയുടേയും അശ്രദ്ധയെന്ന് മോട്ടോര്‍ വെഹിക്കില്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ട്രാന്‍സ്പോർട്ട് കമ്മീഷണര്‍ക്ക് സമർപ്പിച്ചു.
ബസില്‍ നിന്ന് ഇറങ്ങാന്‍ ആയ വിദ്യാര്‍ത്ഥികളെ ബസിലുണ്ടായിരുന്ന സഹായിച്ചില്ല. കുട്ടിയെ ഇറക്കായി ബസ് നിർത്തിയപ്പോഴും, ആയ ബസിനുളളിൽത്തന്നെ ഇരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ അപകടമുണ്ടാക്കിയ സ്കൂൾ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യണമെന്നും റിപ്പോർട്ടിലുണ്ട്. ആയക്കെതിരെയും കേസുണ്ടായേക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ വ്യാഴാഴ്ചയാണ് വീടിന് മുന്നില്‍ വച്ച് സ്കൂൾ ബസ് തട്ടി ആയിഷ സോയ എന്ന നാലു വയസുകാരി മരിച്ചത്. വീടിന് തൊട്ട് മുന്നിൽവെച്ചാണ് സംഭവമുണ്ടായത്. കുട്ടി വീട്ടിലേക്ക് കയറിയെന്ന് കരുതി ഡ്രൈവർ മിനി ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ബസിന് അടിയിൽപ്പെട്ട നാല് വയസുകാരിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.