പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ടിനെ നിയമിച്ചു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ടിനെ നിയമിച്ചു. എറണാകുളം പാമ്പാക്കുട സ്വദേശിയാണ്.

Advertisements

പരേതനായ മുന്‍ വൈദിക ട്രസ്റ്റി കോനാട്ട് എബ്രഹാം മല്‍പ്പാന്റെ പുത്രനാണ്. കോട്ടയം വൈദിക സെമിനാരി പ്രിന്‍സിപ്പാള്‍, സഭാ വക്താവ്, പി.ആര്‍. ഒ, കണ്ടനാട് ഭദ്രാസന സെക്രട്ടറി, വൈദിക സംഘം ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബല്‍ജിയത്തിലെ ലുവെയ്ന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ടി.എച്ച് , ഡി.ടി.എച്ചും നേടി. 1985 മുതല്‍ വൈദിക സെമിനാരി അദ്ധ്യാപകനാണ്. പാമ്പാക്കുട വലിയ പള്ളി ഇടവകാംഗവും വികാരിയുമാണ്. പുരാതനമായ പാമ്പാക്കുട ഗ്രന്ഥശേഖരങ്ങളുടെ ഉടമയാണ്.

Hot Topics

Related Articles