കോട്ടയം : കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ വിജയിച്ച അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പി ക്ക് യുഡിഎഫ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് കടുത്തുരുത്തിയിൽ സമുചിതമായ സ്വീകരണം നൽകുമെന്ന് യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലൂക്കോസ് മാക്കിൽ, യുഡിഎഫ് കൺവീനർ മാഞ്ഞൂർ മോഹൻകുമാർ എന്നിവർ അറിയിച്ചു. കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം. പിയ്ക്ക് വരവേല്പ് നൽകി കൊണ്ട് യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തിയ ശേഷം സെൻട്രൽ ജംഗ്ഷനിൽ ചേരുന്ന സ്വീകരണ സമ്മേളനം കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് സംസ്ഥാന, ജില്ലാ നേതാക്കൾ സ്വീകരണ യോഗത്തിൽ പങ്കെടുക്കും.
Advertisements