തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ് എന്ന പേരിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ തട്ടിപ്പ്.
ഇതിനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് പൊലീസിൽ പരാതി നൽകുമെന്ന് മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും തട്ടിപ്പിൽ വഞ്ചിതരാകാതിരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദ്യാർത്ഥികൾക്ക് സൗജന്യം ലാപ്ടോപ് എന്ന പേരിലാണ് തട്ടിപ്പ് നടക്കുന്നത്. ലാപ്ടോപ് ലഭിക്കാൻ രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ആണ് വാട്സ് ആപ്പിൽ പ്രചരിക്കുന്നത്.
ലിങ്കിൽ വിദ്യാർത്ഥിയുടെ പേരും വയസ്സും ഫോൺ നമ്പറും നൽകാൻ നിർദേശമുണ്ട്. ഒടിപിയും ആവശ്യപ്പെടുന്നുണ്ട്.
പൊതു വിദ്യാഭ്യാസവകുപ്പിന്റെ പേരിൽ സർക്കാർ മുദ്രയും ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ലിങ്ക് വ്യാജമാണെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.