അനിയന്ത്രിതമായ കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിക്കുന്ന അവസ്ഥയാണ് ക്യാൻസർ. തുടക്കത്തിൽ കണ്ടെത്തിയാൽ ഒട്ടുമിക്ക ക്യാൻസർ രോഗങ്ങളെയും തടയാൻ കഴിയും. എന്നാൽ ക്യാൻസറുകളിൽ പലതും ലക്ഷണങ്ങൾ വച്ച് തുടക്കത്തിലെ കണ്ടെത്താൻ കഴിയാത്തവയാണ്. ക്യാൻസർ സാധ്യതയെ കുറയ്ക്കാൻ ചില ഭക്ഷണങ്ങൾക്കാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ആൻറി ഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ ക്യാൻസർ സാധ്യതയെ കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതിനാൽ പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ധാരാളം കഴിക്കാം. എന്നാൽ മാംസാഹാരം, മധുരം, ഉപ്പ്, എണ്ണ, കൊഴുപ്പടങ്ങിയ ഭക്ഷണം എന്നിവ മിതമായ അളവിൽ കഴിക്കുന്നതാണ് ക്യാൻസർ പ്രതിരോധത്തിന് നല്ലത്. ഒപ്പം തന്നെ ചിട്ടയായ വ്യായാമവും അത്യാവശ്യമാണ്.
ക്യാൻസർ സാധ്യതയെ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പഴങ്ങളെയും പച്ചക്കറികളയെും പരിചയപ്പെടാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1) ബെറി പഴങ്ങൾ ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്ബെറി, ബ്ലൂബെറി തുടങ്ങിയവ ക്യാൻസർ സാധ്യതയെ കുറയ്ക്കാൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡൻറുകളും വിറ്റാമിനുകളും ധാതുക്കളും ക്യാൻസർ കോശങ്ങൾക്കെതിരെ പോരാടാൻ സഹായിക്കും.
2) കാബേജ്, കോളിഫ്ലവർ എന്നിവയിലെ ആൻറി ഓക്സിഡന്റുകൾ ക്യാൻസർ സാധ്യതയെ കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങളിൽ തെളിയിക്കപ്പെട്ടതാണ്. അതിനാൽ ഇവയും ഡയറ്റിൽ ഉൾപ്പെടുത്താം.
3) ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സിട്രസ് പഴങ്ങളിലെ വിറ്റാമിൻ സി, ഫോളേറ്റ്, കാത്സ്യം എന്നിവ സ്തനാർബുദ സാധ്യതയെ കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. 2013-ൽ ജേർണൽ ഓഫ് ബ്രെസ്റ്റ് ക്യാൻസർ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ധാരാളം സിട്രസ് പഴങ്ങൾ കഴിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത 10% കുറവാണെന്ന് പറയുന്നു,
4) ക്യാരറ്റ് ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിൻ ക്യാൻസർ സാധ്യതയെ കുറയ്ക്കും. ഇവയിലെ ആൻറി ഓക്സിഡൻറുകൾ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യും.
5) തക്കാളിയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ തക്കാളി സഹായിക്കുന്നു. ലൈക്കോപ്പീൻ ആണ് തക്കാളിക്ക് ഈ ഗുണങ്ങളേകുന്നത്.
6) മാതളനാരങ്ങയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സ്തനാർബുദം ഉൾപ്പെടെയുള്ള ക്യൻസർ സാധ്യതയെ ചെറുക്കാൻ മാതളനാരങ്ങയ്ക്ക് കഴിയുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. ക്യാൻസർ പ്രിവൻഷൻ റിസർച്ചിൽ പ്രസിദ്ധീകരിച്ച 2010 ലെ പഠനമനുസരിച്ച്, സ്തനാർബുദ കോശങ്ങളുടെ വളർച്ചയും വ്യാപനവും തടയാൻ കഴിയുന്ന എലാജിറ്റാനിൻസ് എന്ന സംയുക്തങ്ങൾ മാതളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്.
7) ബ്രൊക്കോളി ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശ്വാസകോശാർബുദ സാധ്യതയെ കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ബ്രൊക്കോളിയിൽ അടങ്ങിയിട്ടുള്ള ചില ആന്റിഓക്സിഡന്റുകൾ ആണ് ഇതിന് സഹായിക്കുന്നത്.