കേന്ദ്ര സര്‍ക്കാരിന്റെ തീവെട്ടിക്കൊള്ളയ്‌ക്കെതിരെ എഫ്എസ്ഇടിഒ പ്രതിഷേധം

പത്തനംതിട്ട: അനിയന്ത്രിതമായ ഇന്ധന വിലവര്‍ദ്ധനവിനും എയര്‍ ഇന്ത്യ വില്പനയ്ക്കും വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണവും അടക്കമുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീവെട്ടി കൊള്ളയ്‌ക്കെതിരെ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധപ്രകടനവും യോഗവും നടത്തി. ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് ഏരിയ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

Advertisements

പെട്രോള്‍ ഡീസല്‍ പാചകവാതക വിലവര്‍ദ്ധനവില്‍ ജനജീവിതം ദുസ്സഹമായി. വിമാനത്താവളങ്ങള്‍ക്കു പുറമേ എയര്‍ ഇന്ത്യ വില്പനയിലൂടെ സ്വന്തമായി എയര്‍ലൈന്‍സ് ഇല്ലാത്ത നാണംകെട്ട അവസ്ഥയിലേയ്ക്ക് ഇന്ത്യയെ എത്തിച്ചു. വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണത്തിലൂടെ അമിത വൈദ്യുതി ചാര്‍ജ് നല്കുന്നതിന് ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാകും. ഇത്തരം ജനദ്രോഹ നയങ്ങള്‍ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം സിവില്‍ സ്റ്റേഷനില്‍ എഫ്എസ്ഇടിഒ നടത്തിയ പ്രകടനം എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ ഉദ്ഘാടനം ചെയ്തു. കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം ആര്‍ അര്‍ജുനന്‍ പിള്ള അഭിവാദ്യം ചെയ്തു സംസാരിച്ചു.

കോട്ടയം മിനി സിവില്‍ സ്റ്റേഷനില്‍ എന്‍ജിഒ യൂണിയന്‍ സംസ്ഥാനകമ്മറ്റിയംഗം ടി ഷാജി, കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് ഷെരീഫ് തുടങ്ങിയവര്‍ സംസാരിച്ചു.

കാഞ്ഞിരപ്പള്ളിയില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ ആര്‍ അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

ഏറ്റുമാനൂരില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം കെ ആര്‍ ജീമോന്‍, കെജിഒഎ ഭാരവാഹി കെ സന്തോഷ് കുമാര്‍, എന്‍ജിഒ യൂണിയന്‍ ഏരിയ സെക്രട്ടറി ബിലാല്‍ കെ റാം തുടങ്ങിയവര്‍ സംസാരിച്ചു.

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബാബുരാജ് വാര്യര്‍, എംജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്‍ നേതാക്കളായ വി പി മജീദ്, ലേഖ ജെ, ശ്രീനി കെ പി, രാജേഷ് കുമാര്‍ കെ ടി, അനൂപ് എസ് എന്നിവര്‍ സംസാരിച്ചു.

പാലായില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം വി വി വിമല്‍കുമാര്‍, ജി സന്തോഷ് കുമാര്‍, പി എം സുനില്‍ കുമാര്‍, കെഎസ്ടിഎ സബ് ജില്ലാ സെക്രട്ടറി അനൂപ് സി മറ്റം എന്നിവര്‍ സംസാരിച്ചു.

വൈക്കത്ത് എന്‍ജിഒ യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം എന്‍ അനില്‍ കുമാര്‍, കെജിഒഎ ജില്ലാ സെക്രട്ടറിയേറ്റംഗം പ്രീതി എം, വി കെ വിപിനന്‍, സി ബി ഗീത, കെ ജി അഭിലാഷ് എന്നിവര്‍ സംസാരിച്ചു.

ചങ്ങനാശ്ശേരിയില്‍ കെഎംസിഎസ്‌യു ജില്ലാ സെക്രട്ടറി എം ആര്‍ സാനു ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയന്‍ ജില്ലാ കമ്മറ്റിയംഗം കെ ജെ ജോമോന്‍, കെഎസ്ടിഎ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബിനു ഏബ്രഹാം, കെജിഎന്‍എ ജില്ലാ സെക്രട്ടറി രാജേഷ്, റെജിമോന്‍ എസ് എന്നിവര്‍ സംസാരിച്ചു.

പാമ്പാടിയില്‍ എന്‍ജിഒ യൂണിയന്‍ ഏരിയ സെക്രട്ടറി സജിമോന്‍ തോമസ്, ഏരിയ പ്രസിഡന്റ് ആര്‍ അശോകന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.