തിരുവനന്തപുരം : സിപിഐഎമ്മിലെ പ്രായപരിധി നിബന്ധനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. വയസ്സായതുകൊണ്ട് മാത്രം സ്ഥാനത്ത് ഇരിക്കാന്‍ പാടില്ലെന്ന് പറയുന്നത് ശരിയാണോയെന്ന് ജി സുധാകരന്‍ ചോദിക്കുന്നു. പ്രായപരിധി പാര്‍ട്ടിയ്ക്ക് ഗുണമായോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രായപരിധി തീരുമാനം ഇരുമ്പുലയ്ക്കയല്ലെന്നും 75ാം വയസ്സില്‍ വിരമിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചട്ടം കൊണ്ടുവന്നവര്‍ക്ക് അത് മാറ്റിക്കൂടെ. പ്രത്യേക സാചര്യത്തില്‍ പ്രായപരിധി കൊണ്ടുവന്നു. ഞങ്ങളെല്ലാം അംഗീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പറ്റിയ നേതാക്കളെ കിട്ടാതെ വന്നാല്‍ എന്തു ചെയ്യും? ഇഎംഎസിന്റെയും എകെജിയുടെയും കാലത്തായിരുന്നെങ്കില്‍ എന്താകും അവസ്ഥ? – ജി സുധാകന്‍ ചോദിക്കുന്നു. പിണറായിക്ക് 75 കഴിഞ്ഞു. പക്ഷേ മുഖ്യമന്ത്രിയാകാന്‍ വേറെ ആള് വേണ്ടേ.? അദ്ദേഹത്തിന് ഇളവ് നല്‍കി – ജി സുധാകരന്‍ ചൂണ്ടിക്കാട്ടി.