ക്രിസ്തുമസ് -ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മുള്ളന്‍കൊല്ലി ടൗണില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി.
നിരവധി കഞ്ചാവ് കേസിലെ പ്രതിയായ പുല്‍പ്പള്ളി കേളക്കവല ഭാഗത്ത് താമസിക്കും തെക്കേല്‍ വീട്ടില്‍ ജോസഫ് (59), ഇയാളുടെ സഹായി മാനന്തവാടി തലപ്പുഴ സ്വദേശി പാറക്കല്‍ വീട്ടില്‍
മണി ( 63) എന്നിവരെയാണ് ബത്തേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.ആര്.ജനാര്‍ദ്ധനനും സംഘവും അറസ്റ്റ് ചെയ്തത് കര്‍ണ്ണാടകയിലെ ബൈര കുപ്പയില്‍ നിന്നും ക്രിസ്മസ് -ന്യൂയര്‍ പ്രമാണിച്ച് ചില്ലറ വില്പനക്ക് വേണ്ടി കടത്തികൊണ്ടുവരികയായിരുന്നു കഞ്ചാവ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സി. കെ. ഷാജി, ഉമ്മര്‍ വി. എ, മനോജ് കുമാര്‍ പി.കെ, സിവില്‍ എക്സൈസ് ഓഫീസര്‍ ഇ.ബി.ശിവന്, ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.