കര്‍ണാടകയില്‍ നിന്നു വന്ന സ്വകാര്യ ബസില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ 225 ഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി.
ക്രിസ്തുമസ് -പുതുവത്സര സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത് ചന്ദ്രന്റെ നേതൃത്വത്തില്‍ മാനന്തവാടി എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥര്‍, മാനന്തവാടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ സംയുക്തമായി ബാവലി രണ്ടാംഗേറ്റില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് അധികൃതര്‍ കഞ്ചാവ് കസ്റ്റഡിയിലെടുത്ത് എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊതു യാത്രാ വാഹനങ്ങളില്‍ ഉടമസ്ഥനില്ലാത്ത രീതിയില്‍ കഞ്ചാവ്, എം.ഡി.എം.എ. അടക്കമുള്ള ലഹരി വസ്തുക്കള്‍ കടത്തുന്നത് ലഹരി മാഫിയയുടെ ഒരു തന്ത്രമാണ്. ബസ് പുറപ്പെടുന്ന സ്ഥലത്ത് വച്ച് ആരുടെയും കണ്ണില്‍പെടാതെ ലഹരി വസ്തു ബാഗിലോ മറ്റ് പൊതികളിലാക്കിയോ ബസില്‍ അലക്ഷ്യമായി വെക്കും. ലഹരിയുടെ ഉടമസ്ഥന് മിക്കവാറും ബസില്തന്നെയുണ്ടാവും. പിടിക്കപ്പെട്ടില്ലെങ്കില്‍ ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ ലഹരിയുമായി ബസില്‍ നിന്നിറങ്ങി സ്ഥലം വിടും. ലഹരി വസ്തു പിടിക്കപ്പെട്ടാല്‍ ഉടമസ്ഥന് മിണ്ടാതിരിക്കും. ബസില്‍ ലഹരി കയറ്റി വിട്ട് ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ വേറെ ഏജന്റുമാര്‍ വന്ന് പൊതി എടുത്തുകൊണ്ടുപോകുന്ന രീതിയുമുണ്ട്.