കര്‍ണാടകയില്‍ നിന്നു കടത്തിയ കഞ്ചാവുമായി പുല്‍പ്പളളി പെരിക്കല്ലൂര്‍ കടവില്‍ വച്ച് മലപ്പുറം സ്വദേശി പോലീസിന്റെ പിടിയിലായി.
മലപ്പുറം കവന്നൂര്‍ പുറക്കാടന്‍ വീട്ടില്‍ അബ്ദുല്‍ അസീസാ (40)ണ് 1.390 കിലോഗ്രാം കഞ്ചാവുമായി പുല്‍പ്പള്ളി പോലീസിന്റെ പിടിയിലായത്.
ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ചില്ലറ വില്‍പനക്കായി അബ്ദുള്‍ അസീസ് വാങ്ങിയ കഞ്ചാവാണ് പോലീസ്പിടികൂടിയത്. കര്‍ണാടകയില്‍ നിന്നു കഞ്ചാവ് വാങ്ങി കബനി നദി കടത്തി പെരിക്കല്ലൂര്‍ കടവില്‍ എത്തിച്ചപ്പോഴാണ് പോലീസ് പിടികൂടിയത്. കര്‍ണാടകയില്‍ നിന്നാണ് എം.ഡി.എം.എ., കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് പ്രധാനമായും എത്തിക്കുന്നത്. വയനാടിനോടു ചേര്‍ന്നു കിടക്കുന്ന കര്‍ണാടകയിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പനക്ക് പ്രത്യേക
ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലഹരി വസ്തുക്കള്‍ വാങ്ങാന്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ആളുകള്‍ അതിര്‍ത്തി ഗ്രാമങ്ങളിലെത്തുന്നുണ്ട്. ക്രിസ്തുമസ്- ന്യൂ ഇയര്‍ പ്രമാണിച്ച് പോലീസും എക്‌സൈസും അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.