പാലാ : മൂന്നാനിയിൽ മഹാദ്മ ഗാന്ധി ഫൗണ്ടേഷൻ നിർമ്മിച്ച ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്താനെത്തിയ ഗാന്ധിജിയുടെ പുത്രന്റെ പുത്രനും സാഹിത്യകാരനുമായ തുഷാർ അരുൺ ഗാന്ധിയെ ഉന്നതരായ നേതാക്കളടക്കം നൂറുകണക്കിനാളുകളാണ് കോടതി സമൂഛായ വളപ്പിലെ ഗാന്ധിജിയുടെ അർദ്ധ കായ പ്രതിമക്ക് സമീപം എത്തിയത്. കേരള പ്രദേശ് ഗാന്ധി ദർശൻ വേദിക്കുവേണ്ടി സംസ്ഥാന സെക്രട്ടറി എ കെ ചന്ദ്രമോഹൻ കോട്ടയം ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടുപ്പറമ്പിൽആർ പ്രേംജി,ലാലി സണ്ണി അഡ്വഎ എസ് തോമസ് തിരുവോണം വിജയകുമാർ തുടങ്ങിയവർ ഷാളണിയിച്ചു. തിരുവനന്തപുരം ജനശ്രീ വേദിയിൽ എം എം ഹസനുമൊത്തു വേദി പങ്കിട്ട കാര്യം ചന്ദ്രമോഹനുമായി അനുസ്മരിച്ചു. നേതാക്കളോടും കുട്ടികളോടുമൊപ്പം ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനക്കും എം ജി ഫൗണ്ടീഷൻ പൊതു യോഗത്തിലേക്കും നീങ്ങി.
Advertisements