കോട്ടയം : റഷ്യയുമായി യുദ്ധത്തിൽ പൊരുതുന്ന ഉക്രെയിൻ ജനതയ്ക്ക് ഐക്യദാർഡ്യവുമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ഐക്യദാർഢ്യ സദസ്സ് കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.
ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ചിന്റു കുര്യൻ ജോയ് ആദ്യക്ഷത വഹിച്ചു. അഡ്വ.ടോം കോര അഞ്ചേരി, സുബിൻ മാത്യു,റോബി ഊടുപുഴയിൽ,റിജു ഇബ്രാഹിം,നായിഫ് ഫൈസി,ജെനിൻ ഫിലിപ്പ്,രാഹുൽ മറിയപ്പള്ളി,ഫ്രാൻസിസ് മരങ്ങാട്ടുപള്ളി,മനുകുമാർ, അരുൺ മാർക്കോസ്, ലിജോ പറേകുന്നുപുറം, ഗൗരി ശങ്കർ, ടോമിഷ് ഇങ്നെഷ്യസ്, അജു തേകേക്കര, അൻസു സണ്ണി, സൂര്യ പി.ആർ, ദിലീപ് ബാബു,കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.