സോളാർ വിവാദം : അദ്ദേഹം ഞങ്ങളെ നോക്കി ചിരിക്കുന്ന ഒരു ചിരി ഉണ്ട്. അത് തന്നെയാണ് ഞങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനവും ! ഗണേഷ് കുമാറിന് പിൻ തുണയുമായി നടി അനുശ്രീ 

ഫഹദ് ഫാസില്‍ ചിത്രമായ ഡയമണ്ട് നെക്‌ലസില്‍ കൂടി സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അനുശ്രീ. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് ഏറെ മുന്നിട്ട് നില്‍ക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും അനുശ്രീ അഭിനയിച്ച്‌ കഴിഞ്ഞു. നായികയായി എത്തുമെങ്കിലും മലയാളത്തില്‍ ശോഭിച്ച്‌ നില്‍ക്കാൻ അധികം നായികമാര്‍ക്കും കഴിയാറില്ല, എന്നാല്‍ അനുശ്രീക്ക് അതിനു കഴിഞ്ഞു. ഡയമണ്ട് നെക്ലേസ് തൊട്ട് പ്രതി പൂവൻകോഴി വരെ എത്തി നില്ക്കുകയാണ് അനുശ്രീയുടെ സിനിമാ ജീവിതം. നായികയായി എത്തുമെങ്കിലും മലയാളത്തില്‍ ശോഭിച്ച്‌ നില്‍ക്കാൻ അധികം നായികമാര്‍ക്കും കഴിയാറില്ല.

Advertisements

എന്നാല്‍ അനുശ്രീക്ക് അതിനു കഴിഞ്ഞു. നിരവധി സിനിമകളില്‍ ആണ് താരം കുറഞ്ഞ സമയത്തിനുള്ളില്‍ അഭിനയിച്ചത്. നിരവധി ചിത്രങ്ങളില്‍ ഒരു കാലത്ത് സജീവമായിരുന്ന താരം എന്നാല്‍ ഇപ്പ്പോള്‍ കുറച്ച്‌ നാളുകള്‍ ആയി വിട്ട് നില്‍ക്കുകയായിരുന്നു. അധികം സിനിമകളില്‍ ഒന്നും അടുത്തിടെയായി അനുശ്രീയെ കാണാൻ ഇല്ലായിരുന്നു എന്നതാണ് സത്യം. എന്നാല്‍ സമൂഹത്തില്‍ നടക്കുന്ന എന്തൊരു കാര്യത്തിനും തന്റേതായ അഭിപ്രായം വ്യക്തമാകാൻ അനുശ്രീ മടിക്കാറില്ല. അത്തരത്തില്‍ പല കാര്യത്തിലും അനുശ്രീ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ആണ് ഉയര്‍ന്നു വരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സാഹചര്യത്തില്‍ അനുശ്രീ ഗണേഷ് കുമാറിനെ കുറിച്ച്‌ പറഞ്ഞ കാര്യങ്ങള്‍ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു നാടിന്റെ ജന നായകൻ എങ്ങനെ ആകണമെന്ന് ഞാൻ മനസ്സിലാക്കുന്നത് ഈ മനുഷ്യനെ കണ്ടിട്ടാണ്. പണ്ട് സമ്മാനദാന ചടങ്ങുകളില്‍ എല്ലാം ഗണേശേട്ടൻ വരാറുണ്ടായിരുന്നു. അന്ന് അദ്ദേഹം ഞങ്ങളെ നോക്കി ചിരിക്കുന്ന ഒരു ചിരി ഉണ്ട്. അത് തന്നെയാണ് ഞങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനവും. ഗണേശേട്ടനെ കാണാൻ ഒരുപാട് കാത്തിരുന്നിട്ടുണ്ട്. ജാതിഭേത മന്യേ എല്ലാവരെയും ഒരുപോലെ കാണുന്ന ജനനായകൻ ആണ് ഗണേഷ് ചേട്ടൻ എന്നുമാണ് അനുശ്രീ പറയുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.