ന്യൂസ് ഡെസ്ക് :ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ കളം നിറഞ്ഞ ഇന്ത്യന്‍ ടീമിലേക്ക് വിരേന്ദ്ര സെവാഗ്, എംഎസ് ധോണി, യുവരാജ് സിംഗ്, മുഹമ്മദ് കൈഫ്, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ് എന്നീ സൂപ്പര്‍താരങ്ങളെ എത്തിച്ചത് ഗാംഗുലിയാണ്. മുന്‍ ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലിയുടെ 51-ാം പിറന്നാളാണ് ഇന്ന്. ദാദ എന്നും കൊല്‍ക്കത്തയുടെ രാജകുമാരന്‍ എന്നും വിളിപ്പേരുള്ള സൗരവ് ഗാംഗുലി 1992 മുതല്‍ 2008 വരെ ഇന്ത്യന്‍ ടീമിലെ നിറസാന്നിധ്യമായിരുന്നു. അതിനാല്‍ തന്നെ തന്റെ ആസ്തിയില്‍ നിന്നുള്ള വലിയൊരു പങ്കും ഗാംഗുലി സമ്ബാദിച്ചത് ക്രിക്കറ്റിലൂടെയാണ്. എന്നാല്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് 16 വര്‍ഷമായിട്ടും പ്രതിമാസം കോടികളാണ് ഗാംഗുലി സമ്ബാദിക്കുന്നത്.
ഇത് താരത്തിന്റെ ബ്രാന്‍ഡ് മൂല്യമാണ് വെളിവാക്കുന്നത്. എട്ട് കോടിയില്‍ അധികമാണ് ഗാംഗുലി ഓരോ മാസവും സമ്ബാദിക്കുന്നത്. പ്രതിവര്‍ഷം 70 കോടി രൂപയാണ് ഗാംഗുലിയുടെ അക്കൗണ്ടില്‍ എത്തുന്നത്. സൗരവ് ഗാംഗുലിയുടെ മൊത്തം ആസ്തി 85 മില്യണ്‍ ഡോളര്‍ ആണെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഇന്ത്യന്‍ കറന്‍സിയില്‍ ഏകദേശം 700 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിസിസിഐ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന് വലിയ തുക പ്രതിഫലം ലഭിച്ചിരുന്നു. ഈ പദവി ഒഴിഞ്ഞ ശേഷം കമന്റേറ്ററെന്ന നിലയില്‍ തിരിച്ചെത്തിയ ഗാംഗുലി വിവിധ അന്താരാഷ്ട്ര, ദേശീയ ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് വലിയൊരു തുക സമ്ബാദിക്കുന്നു. ജെഎസ്ഡബ്ല്യു സിമന്റ്, അജന്ത ഷൂസ്, മൈ 11 സര്‍ക്കിള്‍, ടാറ്റ ടെറ്റ്ലി, അസിലാര്‍ ലെന്‍സ്, സെന്‍കോ ഗോള്‍ഡ് തുടങ്ങിയ നിരവധി കമ്ബനികളുമായി താരം സഹകരിക്കുന്നുണ്ട്.
പ്യൂമ, ഡിടിഡിസി തുടങ്ങിയവയുമായുള്ള സഹകരണത്തില്‍ നിന്ന് മാത്രം ഒരു വര്‍ഷം 2.35 കോടി രൂപയാണ് ഗാംഗുലി സമ്ബാദിക്കുന്നത്. ഓരോ ബ്രാന്‍ഡ് സഹകരണത്തിനും 2-3 കോടി രൂപയാണ് ദാദ ഈടാക്കുന്നത്. ആകെ ആസ്തിയില്‍ 45 കോടിയുടെ വ്യക്തിഗത സമ്ബത്തും ഏഴ് കോടി രൂപ വില വരുന്ന പലതരത്തിലുള്ള ആഡംബര കാറുകളുമാണ് താരത്തിനുള്ളത്. ഒന്നിലധികം റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളും അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഇന്ത്യക്കായി 113 ടെസ്റ്റില്‍ നിന്ന് 7212 റണ്‍സും 16 സെഞ്ച്വറിയും 35 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. 32 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്. 311 ഏകദിനങ്ങളില്‍ നിന്നായി 11363 റണ്‍സും 22 സെഞ്ച്വറിയും 72 അര്‍ധ സെഞ്ച്വറിയും 100 വിക്കറ്റും ഗാംഗുലിയുടെ പേരിലുണ്ട്. ഐപിഎല്ലില്‍ 59 മത്സരങ്ങളില്‍ നിന്ന് 1349 റണ്‍സും ഏഴ് അര്‍ധ സെഞ്ച്വറിയും ഗാംഗുലിയുടെ പേരിലുണ്ട്.