ഗാസയെ രണ്ടായി പിളര്‍ന്നു കൊണ്ടാണ് ഇസ്രായേല്‍ കരയുദ്ധത്തിന് തയ്യാറെടുക്കുന്നു ; ഗസ്സയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ ചൈന ഇടപെടണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി

ഗാസ : ഇസ്രയേല്‍ -ഹമാസ് യുദ്ധം അതിന്റെ ഏറ്റവും രൂ്ക്ഷമായി അസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഗാസയെ രണ്ടായി പിളര്‍ന്നു കൊണ്ടാണ് ഇസ്രായേല്‍ കരയുദ്ധത്തിന് തയ്യാറെടുക്കുന്നു. ഗാസെയെ പൂര്‍ണ്ണമായി പിടിയ്ക്കാന്‍ ലോകരാജ്യങ്ങളുടെ ഇടയില്‍ നിന്നും എതിര്‍പ്പുയരുന്നത് മനസിലാക്കിയാണ് ഇസ്രായേല്‍ ഗാസയെ രണ്ട് കഷണമാക്കാന്‍ ശ്രമം നടത്തുന്നുന്നത്. ഇസ്രായേല്‍ അതിര്‍ത്തി കടന്ന് ഗാസയിലേയ്ക്ക് കടന്നു കയറാനുള്ള അവസരമായി കാണുന്നുമുണ്ട്. വടക്കന്‍ ഗാസയിലുള്ളവര്‍ക്ക് തെക്കന്‍ ഗാസയിലേക്ക് മാറാന്‍ ‘സുരക്ഷിത’ ഇടനാഴി ഇസ്രയേല്‍ സൈന്യം തുറന്നു കൊടുത്തു. ഞായറാഴ്ച രാവിലെ പത്തുമുതല്‍ ഒരുമണിവരെ മൂന്നുമണിക്കൂര്‍ മേഖലയില്‍ ആക്രമണം നടത്തില്ലെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു. സാഹചര്യം ഉപയോഗപ്പെടുത്തി വടക്കന്‍ ഗാസയിലേക്ക് മാറണമെന്നും ഐ.ഡി.എഫ്. എക്സില്‍ അറിയിച്ചു.

Advertisements

ഹമാസിന്റെ ഒരു സൈനിക കമാന്‍ഡറെ കൂടി കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നുണ്ട്. ഇസ്രയേലിന്റെ അതിര്‍ത്തി ഗ്രാമങ്ങളായ നിരീം, നിര്‍ ഓസ് എന്നിവിടങ്ങളില്‍ ഹമാസ് കടന്നുകയറി നടത്തിയ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ സൈനിക കമാന്‍ഡര്‍ ബിലാല്‍ അല്‍-ഖെദ്രയാണ് ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹമാസിന്റെ വടക്കന്‍ ഖാന്‍ യുനിസ് ബറ്റാലിയന്റെ കമാന്‍ഡറാണ് ഇയാള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗാസ മുനമ്ബിലെ ഖാന്‍ യുനിസുള്‍പ്പടെയുള്ള നൂറിലധികം ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ചാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇസ്രയേല്‍ അതിര്‍ത്തിയില്‍ കടന്നുകയറ്റം നടത്താനുള്ള ഹമാസിന്റെ പ്രവര്‍ത്തനശേഷി തകര്‍ക്കുകയാണ് ആക്രമണത്തിനു പിന്നിലെ ലക്ഷ്യമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഹമാസിന്റെ ആന്റി ടാങ്ക് മിസൈല്‍ ലോഞ്ച് പാഡുകളും നിരീക്ഷണ കേന്ദ്രങ്ങളുമുള്‍പ്പടെയുള്ളവ ഇസ്രയേല്‍ സേന തകര്‍ത്തു.

കഴിഞ്ഞ ദിവസം ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ മുറാദ് അബു മുറാദും ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഹമാസിന്റെ വ്യോമാക്രമണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് മുറാദ് ആയിരുന്നു. വടക്കന്‍ ഗാസയെ ലക്ഷ്യമിട്ട് കടലില്‍നിന്ന് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറിനിടെ ഗാസയില്‍ ഹമാസ് കമാന്‍ഡര്‍മാരുള്‍പ്പെടെ 324 പേര്‍ കൊല്ലപ്പെട്ടെന്നാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഇതില്‍ 126 കുട്ടികളുമുണ്ട്. ആയിരത്തിലധികംപേര്‍ക്ക് പരിക്കേറ്റു. ഒരാഴ്ചയായി തുടരുന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇസ്രയേലില്‍ 1300-ഉം ഗാസയില്‍ 2215-ഉം ആയി. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ സൈനികനടപടിയില്‍ 51 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.

ഗാസയില്‍ താമസിക്കുന്നവരുടേയും കുടുംബങ്ങളുടേയും സുരക്ഷപ്രധാനമാണ്. ഹമാസ് നേതാക്കള്‍ സ്വയരക്ഷയും കുടുംബത്തിന്റെ സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മനസിലാക്കണമെന്നും ഗാസയിലുള്ളവര്‍ക്ക് ഐ.ഡി.എഫ്. മുന്നറിയിപ്പ് നല്‍കി.നേരത്തെ, വടക്കന്‍ ഗാസയിലുള്ളവര്‍ തെക്കന്‍ പ്രദേശത്തേക്ക് പോകുന്നതിനെ ഹമാസ് തടയുന്നുവെന്ന് ആരോപിക്കുന്ന ദൃശ്യങ്ങള്‍ ഐ.ഡി.എഫ്. പുറത്തുവിട്ടിരുന്നു. സാധാരണക്കാരെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്നും ആരോപണമുണ്ടായിരുന്നു. ഇസ്രയേല്‍ ആക്രമണം ഉണ്ടാവാന്‍ സാധ്യതയുള്ളിടത്ത് ഹമാസ്, ബന്ദികളെ പാര്‍പ്പിക്കുന്നതായി ഇസ്രയേല്‍ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ആരോപിച്ചിരുന്നു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഒമ്ബത് ബന്ദികള്‍ കൊല്ലപ്പെട്ടന്ന ഹമാസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇയാല്‍ ഹുലാത.

അതേസമയം , ഇസ്രായാലിനെതിരെ ചൈനയുടെ എതിര്‍ശബ്ദവും ഉയര്‍ന്നു തുടങ്ങി. ഇസ്രയേലിന്റെ പ്രവൃത്തികള്‍ ‘പ്രതിരോധ നടപടികളുടെ അതിര്‍വരമ്ബുകള്‍ മറികടന്നതായി’ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. ഗാസയിലെ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്ന നടപടികള്‍ ഇസ്രയേല്‍ ഉടനടി നിര്‍ത്തണമെന്നും വാങ് യി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം കൂടുതല്‍ രൂക്ഷമാക്കാനുള്ള നീക്കം മറ്റുള്ള രാഷ്ട്രങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകാതെ എത്രയും പെട്ടെന്ന് ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു.

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ആദ്യമായാണ് ചൈന അഭിപ്രായപ്രകടനം നടത്തുന്നത്. ശനിയാഴ്ച സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് വാങ് ഹി ചൈനീസ് നിലപാട് വ്യക്തമാക്കിയത്. ‘അന്താരാഷ്ട്ര സമൂഹത്തിന്റേയും യുഎന്‍ സെക്രട്ടറി ജനറലിന്റേയും ആഹ്വാനങ്ങള്‍ ഇസ്രയേല്‍ കണക്കിലെടുക്കണം, ഗാസയിലെ ജനങ്ങളെ കൂട്ടായ ശിക്ഷയ്ക്ക് വിധേയമാക്കുന്നത് ഇസ്രയേല്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം’, വാങ് യി പറഞ്ഞു.

വിഷയത്തില്‍ യുഎസ് ഫലപ്രദവും ഉത്തരവാദിത്വപരവുമായ ഇടപെടല്‍ നടത്തണമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനുമായി നടത്തിയ മറ്റൊരു ഫോണ്‍ സംഭാഷണത്തില്‍ വാങ് യി ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പിനായിസമാധാന യോഗം വിളിക്കണമെന്നും വാങ് യി ബ്ലിങ്കനോട് പറഞ്ഞു. കൂടാതെ, പലസ്തീന്‍ ജനത അനുഭവിക്കുന്ന ചരിത്രപരമായ അനീതിയാണ് ഇസ്രയേല്‍-പലസ്തീന്‍ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ജയിംസ് ബോറലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വാങ് യി പറയുകയുണ്ടായി.

ഇസ്രയേല്‍-ഗാസ സംഘര്‍ഷത്തില്‍ ചൈന നടത്തിയ ഔദ്യോഗികപ്രസ്താവനകളില്‍ ഹമാസിനെക്കുറിച്ച്‌ പരാമര്‍ശമുണ്ടായില്ലെന്ന് ചില പാശ്ചാത്യരാജ്യങ്ങളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനചര്‍ച്ചകള്‍ നടപ്പിലാക്കാനുമായി ചൈനയുടെ പ്രത്യേകപ്രതിനിധി ഷായ് ജുന്‍ വരുന്നയാഴ്ച പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ചൈനയുടെ ദേശീയ ടെലിവിഷന്‍ ചാനലായ സിസിടിവി വീഡിയോയില്‍ വ്യക്തമാക്കി.

അറബ് ലീഗിന്റെ പ്രതിനിധികളുമായി ഷായ് ജുന്‍ ബെയ്ജിങ്ങില്‍ വെച്ച്‌ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. പലസ്തീന്റെ വിഷയത്തില്‍ സുപ്രധാന ഇടപെടല്‍ നടത്തുന്ന പ്രാദേശിക സംഘടനയ്ക്ക് ചൈന പിന്തുണ നല്‍കിയതായും ഷായ് ജുന്‍ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സമധാന പുനഃസ്ഥാപനത്തിനായി ചൈന പ്രയത്നിക്കുമെന്നും ഷായ് ജുന്‍ പ്രസ്താവിച്ചിരുന്നു. അതേസമയം, നിമിങ്ങള്‍ ഴിയുന്തോറും ഇസ്രായേല്‍ സൈന്യം ഗാസയുടെ സുരക്ഷിത പ്രദേശങ്ങളില്‍ കടന്നു കയറി കൊണ്ടിരിക്കുകയാണ്. വടക്കന്‍, തെക്കന്‍ മേഖലകളായി തിരിച്ച്‌ ജനത്തെ ആട്ടിപായിക്കുമ്ബോള്‍ പാലായനം ചെയ്യുന്നവരെ തന്നെ കൂട്ടക്കുരുതി നടത്തുകയാണ്. ഇസ്ലാം രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇറാന്‍ ഇസ്രായേലിനെതിരെ യുദ്ധ സജ്ജമായി നിലകൊള്ളുകയാണ്. ലെബനനിന് നേരെ ഇന്നലെ നടന്ന മിസൈല്‍ ആ്ക്രമണത്തിന് ശക്തമായി തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേല്‍ ഭയക്കുന്നുണ്ട്.

ഗാസ്സയില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കാഴ്ച്ചക്കാരാവില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി പ്രഖ്യാപിക്കുമ്ബോള്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം പുതിയ തലത്തിലേക്ക് മാറുന്നുണ്ട്. താലിബാനും ഹിസ്ബുള്ളയും ഹമാസിനൊപ്പം ഇസ്രയേലിനെതിരെ യുദ്ധം ചെയ്യുമെന്നാണ് സൂചനകള്‍. ഇതിന്റെ തുടക്കമാണ് ഇറാന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം. നാസികള്‍ ചെയ്തത് ഇപ്പോള്‍ ഇസ്രയേല്‍ ആവര്‍ത്തിക്കുന്നുവെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. അതേസമയം, യുദ്ധഭൂമിയില്‍ കൂട്ടപലായനം തുടരുകയാണ്. 48 മണിക്കൂറിനിടെ വടക്കന്‍ ഗാസ്സയില്‍ നിന്ന് ഒഴിഞ്ഞുപോയത് നാലരലക്ഷം പേരാണ്. ഇന്ധനക്ഷാമം രൂക്ഷമായതോടെ ആശുപത്രികളടക്കം കടുത്ത പ്രതിസന്ധിയിലാണ്. ഫലസ്തീനില്‍ നിന്ന് വിദേശികളെ ഉള്‍പ്പെടെ ഒഴിപ്പിക്കാന്‍ ഈജിപ്ത് റാഫാ ഗേറ്റ് ഇന്ന് തുറക്കും. ഇതിനിടെ 126 സെനികരെ ഹമാസ് ബന്ദികളാക്കിയെന്ന് സ്ഥിരീകരിച്ച്‌ ഇസ്രയേല്‍ രംഗത്തെത്തി. അതിര്‍ത്തി കടന്ന് ഇസ്രയേലിലെത്തിയ ഹമാസ് സായുധ സംഘം ബന്ധികളാക്കിയതില്‍ 126 സൈനികരുണ്ടെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയത്.

അതിര്‍ത്തിനഗരമായ സ്ദെറോതില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചതോടെ ഗാസ്സയ്ക്കെതിരെ ഇസ്രയേലിന്റെ കരയുദ്ധം ആസന്നമെന്നു സൂചനയാണ് പുറത്തു വരുന്നത്. ഇസ്രയേല്‍ മന്ത്രിസഭ അടിയന്തരയോഗം ചേര്‍ന്നു. യുഎസ് പടക്കപ്പലുകളും ഗാസ്സ അതിര്‍ത്തിയിലെത്തിയതോടെ നാവിക ആക്രമണത്തിനും സാധ്യതയേറി. ഗാസ്സയില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതം കഠിനമായതോടെ പലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു. തെക്കന്‍ ഗസ്സയിലേക്കുള്ള ജലവിതരണം പുനരാരംഭിച്ചതായി യുഎസ് പറയുന്നുണ്ട്.യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സൗദിയിലെത്തി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തിയ്ത് യുദ്ധം മേഖലയാകെ വ്യാപിക്കാതിരിക്കാനാണ് എന്നാണ് പുറത്തു വരുന്ന വിവരം.

ഗാസ്സയില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കാഴ്ച്ചക്കാരാവില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി പ്രഖ്യാപിക്കുമ്ബോള്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം പുതിയ തലത്തിലേക്ക്. താലിബാനും ഹിസ്ബുള്ളയും ഹമാസിനൊപ്പം ഇസ്രയേലിനെതിരെ യുദ്ധം ചെയ്യുമെന്നാണ് സൂചനകള്‍. ഇതിന്റെ തുടക്കമാണ് ഇറാന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം. നാസികള്‍ ചെയ്തത് ഇപ്പോള്‍ ഇസ്രയേല്‍ ആവര്‍ത്തിക്കുന്നുവെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. ഗസ്സയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ ചൈന ഇടപെടണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഗസ്സയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെയാണ് ഇറാന്റെ ഇടപെടലുണ്ടായിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.