ഗാസയിലെ അഭയാർഥി ക്യാമ്പിനു നേർ ഉണ്ടായ ബോംബാക്രമണം: കൊല്ലപ്പെട്ടത് 195 പലസ്തീനികൾ എന്ന് ഹമാസ് നേതാക്കൾ

ഗാസ: ​ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 195 പലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഹമാസ് നേതാക്കൾ. ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്.

Advertisements

അതേസമയം, ഇസ്രയേൽ അക്രമണം തുടരുന്നതിനിടെ. കൂടുതൽ വിദേശികൾ വ്യാഴാഴ്ച ഗാസ മുനമ്പ് വിടാൻ തയ്യാറായി. റഫാ അതിർത്തിയിലൂടെ ​ഗുരുതരമായി പരിക്കേറ്റ പലസ്തീൻ കാരും 320 വിദേശ പൗരന്മാരും ബുധനാഴ്ച ഈജിപ്തിലേക്ക് കടന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബൾഗേറിയ, ചെക്ക് റിപ്പബ്ലിക്, ഫിൻലൻഡ്, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ജോർദാൻ, യുകെ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരാണ് അതിർത്തി കടന്നത്. റഫാ അതിർത്തി വ്യാഴാഴ്ച വീണ്ടും തുറക്കുമെന്നും കൂടുതൽ വിദേശികൾക്ക് പുറത്തുകടക്കാമെന്നും അധികൃതർ പറഞ്ഞു. ഏകദേശം 7,500 വിദേശ പാസ്‌പോർട്ട് കൈവശം വെച്ചവർ രണ്ടാഴ്ചയ്ക്കുള്ളിൽ ഗാസ വിടുമെന്ന് നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു.

ജനസാന്ദ്രതയേറിയ ഗാസ സിറ്റിയിലെ അൽ-ഖുദ്‌സ് ആശുപത്രിക്ക് സമീപം വ്യാഴാഴ്ച പുലർച്ചെ വലിയ സ്‌ഫോടന ശബ്ദം കേട്ടതായി പലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. ഉടൻ തന്നെ ആശുപത്രി ഒഴിയണമെന്ന് ഇസ്രായേലി അധികൃതർ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. രോഗികളെ ആശുപത്രിയിൽ നിന്ന് മാറ്റാൻ കഴിയില്ലെന്ന് യുഎൻ ഉദ്യോഗസ്ഥർ അറിയിച്ചു. പിന്നാലെയാണ് സ്ഫോടനമുണ്ടായതെന്ന് റെ‍ഡ് ക്രസന്റ് അറിയിച്ചു.

Hot Topics

Related Articles