ലോകകപ്പില്‍ നിന്നും പുറത്തായതില്‍ പിന്നാലെ പാകിസ്താൻ ടീമില്‍ പൊട്ടിത്തെറി ; ടീമിന്റെ ബോളിങ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മോര്‍ണി മോര്‍ക്കല്‍ 

ന്യൂസ് ഡെസ്ക് : ലോകകപ്പില്‍ നിന്നും പുറത്തായതില്‍ പിന്നാലെ പാകിസ്താൻ ടീമില്‍ പൊട്ടിത്തെറി. ടീമിന്റെ ബോളിങ് പരിശീലക സ്ഥാനം മുൻ ദക്ഷിണാഫ്രിക്കൻ താരം മോര്‍ണി മോര്‍ക്കല്‍ ഒഴിഞ്ഞു.സെമി ഫൈനല്‍ കാണാതെ പാകിസ്താൻ ലോകകപ്പില്‍ പുറത്തായതോടെയാണ് മോര്‍ക്കലിന്റെ രാജി, ഈ ലോകകപ്പില്‍ പാകിസ്താൻ ബോളിങ് നിരയുടെ മോശം പ്രകടനത്തിനെതിരെ രൂക്ഷമായി വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നിരുന്നത്. നേരത്തെ മുൻ പാകിസ്താൻ ക്യാപ്റ്റൻ ഇൻസമാം-ഉള്‍-ഹഖ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ചീഫ് സെലക്ടര്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കൻ കോച്ചിന്റെ പടിയിറക്കം.

Advertisements

ആറ് മാസത്തിലെ കരാറില്‍ ജൂണിലാണ് മോര്‍ണി മോര്‍ക്കല്‍ പാകിസ്താൻ ടീമിന്റെ ബോളിങ് പരിശീലകൻ സ്ഥാനമേറ്റെടുക്കുന്നത്. രാജിവെച്ച മോര്‍ക്കലിന് പകരം പുതിയ ബോളിങ്ങ് കോച്ചിനെ ഉടനെ കണ്ടെത്തുമെന്ന് പിസിബി പ്രസ്താവനയിലൂടെ അറിയിച്ചു. ഡിസംബറില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് പാകിസ്താന്റെ ആദ്യ ബൈലാറ്ററല്‍ മത്സരം.അക്രമകാരികളാകുമെന്ന് പ്രതീക്ഷിച്ചിരുന്ന പാക് ബോളിങ് നിര അമ്പെ പരാജയമായിരുന്നു ഇന്ത്യൻ മൈതാനങ്ങളില്‍. മധ്യഓവറുകളില്‍ വിക്കറ്റുകള്‍ നേടാൻ സാധിക്കാതെ വന്നതോടെ പാകിസ്താന് വലിയ സ്കോറുകള്‍ വഴങ്ങേണ്ടി വന്നു. സ്പിന്നര്‍മാര്‍ക്ക് ഒരുഘട്ടത്തില്‍ പോലും മത്സരത്തില്‍ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടില്ല. കൂടാതെ ഹാരിസ് റൗഫ് വെറും പടം മാത്രമായി മാറിയെന്ന് പറയേണ്ടി വരും. ടൂര്‍ണമെന്റിലെ കഴിഞ്ഞ ഒമ്ബത് മത്സരങ്ങളില്‍ 500 റണ്‍സില്‍ അധികമാണ് റൗഫ് വഴങ്ങിയത്.

Hot Topics

Related Articles