അശാസ്ത്രീയത വാരി വിതറി ജനങ്ങളെ കൊലയ്ക്ക് കൊടുക്കരുത് ! ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ലെന്ന് ഇന്ത്യൻ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷൻ ; കുറിപ്പുമായി ഡോ. ജിനേഷ് പി എസ്

തിരുവനന്തപുരം : ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ലെന്ന് ഇന്ത്യൻ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷൻ. പ്രസ്താവനയിലൂടെയാണ് അസോസിയേഷന്‍റെ പ്രതികരണം. മാനസികാരോഗ്യത്തെക്കുറിച്ച്‌ നടി പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാവുന്നതല്ല. അവരുടെ അഭിപ്രായങ്ങള്‍ ആ തരത്തില്‍ മുഖവിലയ്ക്കെടുക്കാനാകില്ലെന്നും അസോസിയേഷൻ പറഞ്ഞു.

ഈഗോ ഇല്ലാതായാല്‍ മൈഗ്രെയ്ൻ ഇല്ലാതാകും. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകള്‍ ആരോഗ്യപ്രശ്നമുണ്ടാക്കും എന്നിങ്ങനെയുള്ള വാദങ്ങള്‍ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ലന ഉന്നയിക്കുന്നു. ഒരിക്കല്‍ സൈക്ക്യാട്രിക് മരുന്നുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് അത് ഉപേക്ഷിക്കാനാകില്ലെന്നും വിത്ത്ഡ്രോവല്‍ സിൻട്രം ഉണ്ടാകുമെന്നും ലെന വാദിക്കുന്നുണ്ട്. പൂര്‍വ ജന്മത്തിലെ കാര്യങ്ങള്‍ തനിക്ക് ഓര്‍മ്മയുണ്ടെന്നും താനൊരു ബുദ്ധ സന്യാസിയായിരുന്നുവെന്നും ലെന പറയുന്നു. 63ാമത്തെ വയസ്സില്‍ ടിബറ്റില്‍ വച്ചാണ് മരിച്ചത്. അതുകൊണ്ടാണ് ഈ ജന്മത്തില്‍ തല മൊട്ടയടിച്ചതും ഹിമാലയത്തില്‍ പോകാൻ തോന്നിയതും. മോഹൻലാലിനെ ആത്മീയ ഗുരുവായാണ് കാണുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലെനയുടെ വാദങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന അക്കാഡമിക് ക്വാളിഫിക്കേഷൻ ഉള്ള ഒരാള്‍ ആണ് എന്ന് പറഞ്ഞുകൊണ്ട് ഇത്തരത്തിലുള്ള അശാസ്ത്രീയത വിളമ്പുന്നത് ശരിയല്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. ഡിപ്രഷൻ മൂലം ആത്മഹത്യയുടെ വക്കില്‍ നിന്ന ലക്ഷക്കണക്കിന് പേരെ രക്ഷിച്ചിട്ടുണ്ട് സൈക്യാട്രിക് മരുന്നുകള്‍. സ്റ്റേബിള്‍ ആയ ശേഷം മെഡിക്കല്‍ അഡ്വൈസ് പ്രകാരം തന്നെ മരുന്ന് നിര്‍ത്തിയവര്‍ ധാരാളമാണെന്ന് ഡോ. ജിനേഷ് പി എസ് ഫേസ്ബുക്കില്‍ കുറിച്ചു.

ജിനേഷ് പി എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു അഭിനേത്രി എന്ന നിലയില്‍ ലെനയുടെ പെര്‍ഫോമൻസ് ഇഷ്ടമാണ്.

പക്ഷേ മെഡിക്കല്‍ വിഷയങ്ങളെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങള്‍ അപക്വവും അശാസ്ത്രീയവുമാണ്, മറ്റൊരു ശ്രീനിവാസൻ ലെവല്‍. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന അക്കാഡമിക് ക്വാളിഫിക്കേഷൻ ഉള്ള ഒരാള്‍ ആണ് എന്ന് പറഞ്ഞുകൊണ്ട് ഇത്തരത്തിലുള്ള അശാസ്ത്രീയത വിളമ്പുന്നത് ശരിയല്ല.

സൈക്യാട്രിക് മരുന്നുകള്‍ കിഡ്നിയും ലിവറിനെയും, അതിന് മുൻപേ തലച്ചോറിനെയും നശിപ്പിക്കും എന്നൊക്കെയാണ് കക്ഷി പറയുന്നത്. ഡിപ്രഷൻ, ഉത്കണ്ഠ ഒക്കെ ഉണ്ടെങ്കിലും മരുന്നു കഴിക്കാൻ പാടില്ലത്രേ!

ഡിപ്രഷൻ മൂലം ആത്മഹത്യയുടെ വക്കില്‍ നിന്ന ലക്ഷക്കണക്കിന് പേരെ രക്ഷിച്ചിട്ടുണ്ട് സൈക്യാട്രിക് മരുന്നുകള്‍. സ്റ്റേബിള്‍ ആയ ശേഷം മെഡിക്കല്‍ അഡ്വൈസ് പ്രകാരം തന്നെ മരുന്ന് നിര്‍ത്തിയവര്‍ ധാരാളം.

അവിടെയാണ് ഈ മരുന്നുകള്‍ കഴിച്ചുതുടങ്ങിയാല്‍ ഒരിക്കലും നിര്‍ത്താൻ പറ്റില്ല എന്ന് ഇവര്‍ പറയുന്നത്.

പണ്ട് മോഹനനും വടക്കഞ്ചേരിയും ഒക്കെ പറഞ്ഞ് പൊളിഞ്ഞ തിയറി വീണ്ടുമെടുത്ത് അലക്കുന്നുണ്ട് ഇവര്‍.

കഷ്ടമാണ്.നിത്യാനന്ദ ലെവലിലുള്ള നിങ്ങളുടെ മറ്റൊരു ടോക്ക് കൂടി കേട്ടു. അതൊക്കെ ഫിലോസഫി, നടക്കട്ടെ.

പക്ഷേ അശാസ്ത്രീയത വാരി വിതറി ജനങ്ങളെ കൊലയ്ക്ക് കൊടുക്കരുത്, എല്ലാ സെലിബ്രിറ്റികളോടുമുള്ള ഒരു അഭ്യര്‍ത്ഥനയാണ്.

നിങ്ങളെപ്പോലെ അല്ലെങ്കില്‍ നിങ്ങള്‍ക്ക് അപ്പുറം സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടായിരുന്ന പലരും ഡിപ്രഷന് മരുന്നു കഴിച്ചിട്ടുണ്ട്, പൂര്‍ണ്ണമായി ഭേദപ്പെട്ടിട്ടുമുണ്ട്, മരുന്ന് നിര്‍ത്തിയിട്ടുമുണ്ട്. എന്നാല്‍ പല സൈക്യാട്രിക് വിഷയങ്ങള്‍ക്കും തുടര്‍ച്ചയായി മരുന്ന് ഉപയോഗിക്കേണ്ടി വരുന്നവരും ഉണ്ട്. അത് പലരും തുറന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെയൊക്കെയാണ് സൈക്യാട്രിക് മരുന്നുകളെ കുറിച്ചുള്ള സ്റ്റിഗ്മ ഈ സമൂഹത്തില്‍ മാറി വരുന്നത്.

ശ്രീനിവാസനെ പോലെയുള്ളവര്‍ ഉണ്ടാക്കിവെച്ച ഡാമേജ് മാറി വരുന്നതേയുള്ളൂ. ദയവായി അവിടെ എണ്ണ കോരി ഒഴിക്കരുത്.

പ്ലീസ്

Hot Topics

Related Articles