വിവാദം കത്തി നിൽക്കുന്ന ജെൻഡർ ന്യൂട്രൽ യൂണിഫോം: യൂണിഫോമിനെ പിൻതുണച്ച് വി.ടി ബെൽറാം

കൊച്ചി: ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ മതസംഘടകൾ വാളെടുത്തു നിൽക്കുന്നതിനിടെ, യൂണിഫോമിനെ പിൻതുണച്ച് കോൺഗ്രസ് നേതാവ് വി.ടി ബെൽറാം രംഗത്ത്.
ജെൻഡർ ന്യൂട്രൽ യൂണിഫോം ആശയത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ വി.ടി.

Advertisements

ബൽറാം. വസ്ത്രധാരണം വ്യക്തികളുടെ തെരഞ്ഞെടുപ്പായി മാറുന്നതാണ് ജനാധിപത്യത്തിന് നല്ലതെന്നും അദ്ദേഹം പ്രതികരിച്ചു. ജൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയം ജൻഡർ എന്താണെന്ന് മനസിലാക്കാൻ കുട്ടികളെ സഹായിക്കുമെന്നും ജൻഡർ സ്റ്റീരിയോ ടൈപ്പുകൾ എങ്ങനെയാണ് രൂപപ്പെടുന്നതെന്ന് കുട്ടികൾക്ക് മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലൈംഗിക വിദ്യാഭ്യാസമുൾപ്പെടെയുള്ള മാറ്റങ്ങൾ സ്‌കൂളുകളിൽ നടപ്പാക്കാനുള്ള ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം എന്നത് മികച്ച ആശയമാണെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ലിംഗസമത്വം, ഇഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവ സമന്വയിപ്പിച്ച് വേണം മുന്നോട്ടോപോകാൻ. വസ്ത്രധാരണ രീതി ആരിലും അടിച്ചേൽപ്പിക്കരുത്. ഈ വിഷയം ചർച്ച ചെയ്യപ്പെടണമെന്നും ജനാധിപത്യപരമായി വേണം മാറ്റങ്ങളുണ്ടാക്കാനെന്നും ബൽറാം പറഞ്ഞു. ബാലുശേരി ഗവൺമെന്റ് സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം നടപ്പാക്കിയതിനെതിരെ ചില മതസംഘടനകൾ രംഗത്തെത്തിയിരുന്നു.

Hot Topics

Related Articles