കലയുടെ ഉത്സവത്തിൽ ആതിഥേയരുടെ ആധിപത്യം ! സിബിഎസ്ഇ സ്കൂൾ കലോൽസവത്തിൽ കിരീടം അരവിന്ദ വിദ്യാമന്ദിരത്തിന് ; വടവാതൂർ ഗിരിദീപം ബഥനി സ്കൂൾ റണ്ണറപ്പായി

പള്ളിക്കത്തോട് : സിബിഎസ്ഇ കലോൽസവം ഭവ്യം – 2023 ൽ കിരീടം ആതിഥേയരായ പള്ളിക്കത്തോട്  അരവിന്ദ വിദ്യാമന്ദിരത്തിന്. ആദ്യമായാണ് അരവിന്ദ സ്കൂൾ  ജേതാക്കളായി കപ്പിൽ മുത്തമിടുന്നത്.  815 പോയിന്റോടെയാണ് സ്കൂളിന്റെ കിരീട നേട്ടം.. 741  പോയിന്റുമായി

Advertisements

വടവാതൂർ ഗിരിദീപം ബഥനി സ്കൂൾ റണ്ണർ അപ്പായി. 717 പോയിന്റോടെ  മൂന്നാം സ്ഥാനം കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ നേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാറ്റഗറി ഒന്നിൽ 65  പോയിന്റോടെ ചാവറ പബ്ലിക് സ്കൂൾ കിരീടം നേടി.  57 പോയിന്റോടെ ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാർ രണ്ടാം സ്ഥാനവും  56 പോയിന്റോടെ കോട്ടയം ചിന്മയ വിദ്യാലയ മൂന്നാം സ്ഥാനവും നേടി.

കാറ്റഗറി രണ്ട് , മൂന്ന് , നാലിൽ അരവിന്ദ വിദ്യാമന്ദിരമാണ് കിരീടം നേടിയത്. കാറ്റഗറി രണ്ടിൽ 153  പോയിന്റ് ടെ അരവിന്ദ വിദ്യാമന്ദിരം കിരീടം നേടി.. 150 പോയിന്റ് ടെ കളത്തിപ്പടി മരിയൻ സിനിയർ സെക്കണ്ടറി സ്കൂളും  124 പോയിന്റ ടെ പാല ചാവറ പബ്ലിക്ക് സ്കൂളും യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.

.കാറ്റഗറി 3 ൽ 274 പോയിന്റോടെ  യാണ് അരവിന്ദ വിദ്യാമന്ദിരത്തിന്റെ കിരീട നേട്ടം.. 266 പോയിന്റോടെ പാലാ ചാവറ പബ്ലിക് സ്കൂൾ  രണ്ടാം സ്ഥാനത്തും 265 പോയിന്റോടെ 

കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും നേടി.  കാറ്റഗറി 4 ൽ 305 പോയിന്റോടെ അരവിന്ദ വിദ്യാമന്ദിരം കിരീടം നേടി. 282 പോയിന്റ്റ ടെ ഗിരിദി പം ബഥനി സെൻട്രൽ സ്കൂളും 264  പോയിന്റോടെ കളത്തിപ്പടി മരിയൻ സിനിയർ സെക്കണ്ടറി സ്കൂളും യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. 

സെക്കണ്ടറി സ്കൂൾ വിഭാഗത്തിൽ കിഴൂർ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ 389 പോയിന്റോടെ ഒന്നാം സ്ഥാനവും 313 പോയിന്റോടെ ഈരാറ്റുപേട്ട നടയ്ക്കൽ ഗൈഡൻസ് പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും നേടി.സമാപന സമ്മേളനം ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് ബെന്നി ജോർജ് അധ്യക്ഷത വഹിച്ചു. സംവിധായകൻ ആർ.ജയരാജ് മുഖ്യാതിഥിയായി പങ്കെടുത്തു. സഹോദയ വൈസ് പ്രസിഡന്റ് ഫാ.ഷിജു പാറത്താനം, അരവിന്ദ ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡന്റ് എൻ. മനോജ്, അരവിന്ദ പ്രിൻസിപ്പൽ  ആർ.സി. കവിത, സഹോദയ ട്രഷറർ ഫ്രാങ്ക്ളിൻ മാത്യു എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles