കോട്ടയത്ത് സ്കൂൾ വിദ്യാർത്ഥിയെ അസഭ്യം പറഞ്ഞു ബസ്സിൽ നിന്ന് ഇറക്കി വിട്ടു ; രക്ഷിതാക്കളുടെ പരാതിയിൽ ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് പോലീസ് 

കോട്ടയം : സ്കൂൾ വിദ്യാർത്ഥിക്ക് നേരെ അസഭ്യവർഷം എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സ്വകാര്യ ബസ്സിൽ നിന്നും അസഭ്യം പറഞ്ഞ് ഇറക്കിവിട്ട ബസ് ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥിയാണ് ബസിൽ നിന്നും അകാരണമായി ഇറക്കിവിട്ടത്. കോട്ടയം ചങ്ങനാശേരി റൂട്ടിൽ ഓടുന്ന ലീല എക്സിക്യുട്ടീവ് ബസിലായിരുന്നു സംഭവം. കോട്ടയത്തെ പ്രമുഖ സ്കൂളിൽ നിന്നും ക്ലാസ് കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർത്ഥി . 

Advertisements

കളത്തിപ്പടിയിൽ നിന്ന് ബസിൽ കയറിയ ഒരു പറ്റം വിദ്യാർത്ഥികളെ ബസ് ജീവനക്കാരൻ അസഭ്യം പറഞ്ഞ് ഇറക്കി വിടുകയായിരുന്നു എന്നാണ് പരാതി. വിദ്യാർത്ഥി വീട്ടിലെത്തി രക്ഷിതാക്കളോട് പരാതിപ്പെട്ടതോടെ രക്ഷിതാക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വിഷയത്തിൽ ഈസ്റ്റ് പോലീസ് ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ ബസ്സിന്റെ ഫുട്ബോളിൽ വിദ്യാർത്ഥികളുടെ എണ്ണം കൂടിയതുകൊണ്ടാണ് അവരെ ഇറക്കി വിട്ടത് എന്ന് ബസ് ജീവനക്കാർ പറഞ്ഞു.

Hot Topics

Related Articles