രാജീവ് ചന്ദ്രശേഖര്‍ നടത്തിയ വിദ്വേഷ പ്രചാരണത്തിന് സമാനമാണ് ഗോവിന്ദന്റേയും അനില്‍ ആന്‍റണിയുടേയും പരാമർശങ്ങൾ ; ഡോ. പി. സരിൻ

തിരുവനന്തപുരം : കളമശ്ശേരി സ്ഫോടനം സംബന്ധിച്ച്‌ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ വിദ്വേഷ പ്രചാരണത്തിന് സമാനമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ബി.ജെ.പി വക്താവായ അനില്‍ കെ. ആന്‍റണിയും നടത്തിയതെന്ന് കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി. സരിൻ. രാജീവ് ചന്ദ്രശേഖറും അനില്‍ കെ. ആന്‍റണിയും എക്സ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം വിദ്വേഷ പ്രചാരണം ആവര്‍ത്തിക്കുകയാണെന്നും സരിൻ ചൂണ്ടിക്കാട്ടി.

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതിയെ സമീപിക്കാനുള്ള നിയമോപദേശം തേടുകയാണ്. കേരളം എന്ന കൊച്ചു സംസ്ഥാനത്തിന്‍റെ സ്വാഭിമാനത്തെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്. കേരള സമൂഹം പുലര്‍ത്തുന്ന രീതിയില്‍ വിഷം കലര്‍ത്തുകയാണെന്നും സരിൻ വ്യക്തമാക്കി. കോണ്‍ഗ്രസുകാരന്‍റെ പരാതിയില്‍ കേസെടുക്കുന്നത് മോശമാണെന്ന് കരുതിയാവും പൊലീസുകാരന്‍റെ പരാതിയില്‍ കേസെടുത്തതെന്നും ഡോ. പി. സരിൻ കുറ്റപ്പെടുത്തി.

Hot Topics

Related Articles