തിരുവല്ല ഓതറയിൽ ഉത്സവാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം : വീട് കയറി ആക്രമണം നടത്തിയ സംഘം വാഹനങ്ങൾ തകർത്തു

തിരുവല്ല: ഉത്സവ ആഘോഷത്തിനിടെ വീട് കയറി ആക്രമിച്ച് ഗുണ്ടാസംഘം . ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിനിടെ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ അടിച്ച് തകർത്ത് ഗുണ്ടാസംഘങ്ങൾ . ഇന്ന് പുലർച്ചെ ഒരു മണിയോട് കൂടിയാണ് സംഭവം. കിഴക്കനോതറ പുത്തേടത്ത് നാരായണൻകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് വീട്ട് മുറ്റത്ത് പാർക്ക് ചെയ്തിരിന്ന വാഹനങ്ങൾ അടിച്ച് തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അഞ്ചംഗ ഗുണ്ടാസംഘങ്ങൾ.

വീട്ടിൽ പാർക്ക് ചെയ്തിരുന്ന വീട്ടുടമസ്ഥൻ്റെ സ്വന്തം വാഹനവും അപരിചതിൻ്റെ വാഹനവും ഗുണ്ടാസംഘങ്ങൾ അടിച്ച് തകർത്തു. തിരുവല്ല പൊലീസ് പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles