ഗിരിദീപം സ്കൂ‌ൾ ആർട്ട്ഫെസ്റ്റിന് തിരിതെളിഞ്ഞു

കോട്ടയം:  ഗിരിദീപം ബഥനി സ്‌കൂൾ 2024-25 അക്കാദമിക വർഷത്തെ ആർട്ട്ഫെസ്റ്റിന് പ്രശസ്‌ത മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ഏഴു മിനിറ്റിൽ 50-ൽ അധികം പ്രശസ്‌തരുടെ ശബ്ദം അനുകരിച്ച് അദ്ദേഹം ഏവരെയും വിസ്‌മയിപ്പിച്ചു. അൻപതാം വർഷത്തിലേക്കു പ്രവേശിച്ച ഗിരിദീപത്തിൻ്റെ നാൾ വഴികളുടെ മനോഹരമായ നൃത്താവിഷ്കാരവും ശ്രദ്ധേയമായി. ഗിരിദീപം സ്ഥാപനങ്ങളുടെ ഡയറക്‌ടർ ഫാ. മാത്യു ഏബ്രഹാം മോടിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൾ, പി.ടി.എ. അംഗ അംഗങ്ങളും സന്നിഹിതരായിരുന്നു.

Advertisements

Hot Topics

Related Articles