ലണ്ടൻ : സ്വപ്ന വിവാഹത്തിനായി ബ്രിട്ടീഷുകാരിയായ സാറ വില്‍ക്കിൻസണ്‍ കാത്തിരുന്നത് 20 വര്‍ഷമാണ്. പക്ഷെ തനിക്കിണങ്ങുന്ന വരനെ കണ്ടെത്താൻ സാറയ്ക്ക് കഴിഞ്ഞില്ല. ഒടുവില്‍ ഓരോ മാസവും വിവാഹത്തിനായി കൂട്ടിവെച്ച പൈസയും ഭാഗ്യമത്സരങ്ങളില്‍ പങ്കെടുത്ത് നേടിയ പണവും ഉപയോഗിച്ച് സാറ സ്വയം വിവാഹം ചെയ്തു. 42-ാം വയസിലെ ഈ വിവാഹത്തിനായി സാറ ചെലവഴിച്ചത് 10 ലക്ഷം രൂപയാണ്.
സുഫോല്‍ക്കിലെ ഫെലിക്സ്റ്റോവിലെ ഹാര്‍വസ്റ്റ് ഹൗസില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 30-നായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ 40 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. വരൻ ഒഴികെ ഒരു വിവാഹത്തിനുണ്ടാകുന്ന എല്ലാ ചടങ്ങുകളും സാറയുടെ വിവാഹത്തിനുമുണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ള ഗൗണില്‍ സുന്ദരിയായി അമ്മയുടെ കൈപിടിച്ച് വേദിയിലേക്ക് വന്ന സാറയുടെ കൈവിരലില്‍ ഒരു ഡയമണ്ട് മോതിരമുണ്ടായിരുന്നു. കോവിഡ് വ്യാപനത്തിന്റെ സമയത്ത് ലോക്ക്ഡൗണായി വീട്ടില്‍ ഇരിക്കുമ്ബോഴാണ് സാറ ഈ വിവാഹമോതിരം സ്വയം അണിയിച്ചത്. അന്ന് തന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി താൻ സ്വയം കരുതിയിരുന്നെന്നും സാറ പറയുന്നു.
വിവാഹച്ചടങ്ങിന് ശേഷം വെഡ്ഡിങ് കേക്ക് മുറിക്കുകയും ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. സാറയുടെ സുഹൃത്തുക്കള്‍ തന്നെയാണ് ബ്രൈഡ്സ് മെയ്ഡുകളായി ഉണ്ടായിരുന്നത്.
പിന്നീട് വെഡ്ഡിങ് കേക്ക് മുറിക്കുകയും ചെയ്തു. ചിത്രങ്ങള്‍ പകര്‍ത്താൻ ഫോട്ടോഗ്രാഫര്‍മാരേയും ഏര്‍പ്പെടുത്തിയിരുന്നു. ‘ഞാൻ ശ്രദ്ധാകേന്ദ്രമായി മാറിയ ഒരു മനോഹരമായ ദിവസമായിരുന്നു അത്. ഔദ്യോഗികമായി നടത്തപ്പെട്ടിട്ടില്ലെങ്കിലും അത് എന്റെ വിവാഹം തന്നെയാണ്. വരനില്ലെങ്കിലും വിവാഹം നടത്തിയാല്‍ എന്താണ് പ്രശ്നം എന്നാണ് ഞാൻ ആലോചിച്ചത്. എന്റെ വിവാഹത്തിനായി സൂക്ഷിച്ചുവെച്ച പണം മറ്റൊരാവശ്യത്തിനായി ഉപയോഗിക്കുന്നത് എനിക്കിഷ്ടമല്ലായിരുന്നു.’-ബിബിസി റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സാറ പറയുന്നു.