തിരുവല്ല സ്വദേശിനിയായ പെണ്‍കുട്ടി യുഎസില്‍ വെടിയേറ്റ് മരിച്ചു; വെടിയുണ്ടകള്‍ സീലിങ്ങ് തുളച്ച് ജീവനെടുത്തു, കോഴഞ്ചേരി സ്വദേശിയുടെ കൊലപാതകത്തിന്റെ നടുക്കം മാറും മുന്‍പ് പത്തൊന്‍പതുകാരിക്കും ദാരുണാന്ത്യം; നടുക്കം മാറാതെ യുഎസിലെ മലയാളി സമൂഹം

അലബാമ: യുഎസിലെ അലബാമ സ്റ്റേറ്റ് തലസ്ഥാനമായ മോണ്ട്‌ഗോമറിയില്‍ തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു (19) വെടിയേറ്റു മരിച്ചു. മുകളിലത്തെ നിലയില്‍ താമസിക്കുന്നയാളിന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ടകള്‍ സീലിങ് തുളച്ച് ശരീരത്തില്‍ പതിക്കുകയായിരുന്നു. വീട്ടില്‍ ഉറങ്ങുകയായിരുന്നു മറിയം സൂസന്‍ മാത്യു. തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ വീട്ടില്‍ ബോബന്‍ മാത്യുവിന്റെയും ബിന്‍സിയുടെയും മകളാണ്. ബിമല്‍, ബേസല്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Advertisements

ഗള്‍ഫിലായിരുന്ന കുടുംബം നാല് മാസം മുന്‍പാണ് യുഎസില്‍ എത്തിയത്. നിരണം വടക്കുംഭാഗം സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകാംഗമായ ബോബന്‍ മാത്യു മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗണ്‍സില്‍ അംഗമാണ്. മസ്‌ക്കറ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്‌സ് ഇടവക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിനു വേണ്ടി മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ഭദ്രാസന മെത്രാപ്പോലീത്താ ദുഃഖം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ആഴ്ചയാണ് മോഷ്ടാവിന്റെ വെടിയേറ്റ് യുഎസില്‍ മലയാളി കടയുടമ കൊല്ലപ്പെട്ടത്. മാസ്‌കിറ്റ് സിറ്റിയില്‍ ബ്യൂട്ടി സ്റ്റോര്‍ നടത്തുന്ന കോഴഞ്ചേരി സ്വദേശി സാജന്‍ മാത്യൂസ് (സജി 56) ആണ് കൊല്ലപ്പെട്ടത്.
സാജന്റെ ഉടമസ്ഥതയില്‍ മാസ്‌കിറ്റ് ഗാലോവയില്‍ പ്രവര്‍ത്തിക്കുന്ന വിക്ടോറിയ ബ്യൂട്ടി സപ്ലൈ സ്റ്റോറില്‍ അതിക്രമിച്ചു കയറിയ അക്രമി വെടി ഉതിര്‍ക്കുകയായിരുന്നു. മോഷണം തടയാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നായിരുന്നു വെടിവയ്പ്. അക്രമി യുഎസ് പൗരനാണ്.

Hot Topics

Related Articles