കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിമാനത്തിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൂന്ന് കിലോയോളം സ്വർണം കണ്ടെടുത്തു.
Advertisements
അബുദാബി- കണ്ണൂർ വിമാനത്തിന്റെ ശുചിമുറിയിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. 2831 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. ഇതിന് വിപണിയിൽ ഒന്നരക്കോടിയോളം വിലവരും.