സ്വർണ്ണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസ് ; ഷാജ് കിരണിന്റെ രഹസ്യമൊഴിയെടുക്കും

പാലക്കാട്: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഷാജ് കിരണിന്റെ രഹസ്യമൊഴിയെടുക്കും.ബുധനാഴ്ചയാണ് ഷാജ് കിരണിന്റെ മൊഴി പാലക്കാട് മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തുക. ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രായി രഹസ്യ മൊഴി നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് ഇരുവരും രഹസ്യമൊഴി നല്‍കുന്നത്.

Advertisements

ഇഡി ഇരുവരുടേയും മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും ക്രൈംബ്രാഞ്ചിന് സമര്‍പ്പിച്ചിരിക്കുകയാണെന്നാണ് എന്നായിരുന്നു മറുപടി.സ്വര്‍ണക്കടത്ത് കേസില്‍ ഷാജ് കിരണും സുഹൃത്ത് ഇബ്രായിയും മൊബൈല്‍ ഫോണ്‍ രേഖകള്‍ നശിപ്പിച്ചെന്നാണ് ഇ.ഡിയുടെ സംശയം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാനെന്ന രീതിയില്‍ സ്വപ്ന സുരേഷുമായി നടത്തിയ സംഭാഷണം വിവാദമായതോടെ ഷാജ് കിരണ്‍ കേരളത്തിനു പുറത്തേക്ക് യാത്ര ചെയ്തത് ഫോണ്‍രേഖകള്‍ തിരിച്ചെടുക്കാനാകാത്ത വിധം നശിപ്പിക്കാനാണെന്നും അന്വേഷണസംഘം സംശയിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.