തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ ഇൻസ്പെക്ടർമാരായ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഡയറക്ടറേറ്റ് റെവന്യു ഇന്റലിജന്റ്സ് അറസ്റ്റ് ചെയ്തു. അനീഷ് മുഹമ്മദ്, നിതിൻ എന്നിവരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം വിമാനത്താവളം വഴി അടുത്ത കാലത്ത് നടന്ന സ്വർണ്ണ കള്ളക്കടത്തുകളിൽ ഇരുവർക്കും പങ്കുണ്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസവും 4.8 കിലോ സ്വർണ്ണം വിമാനത്താവളത്തിന് പുറത്തുനിന്ന് പിടിച്ചെടുത്തിരുന്നു. അതേദിവസം വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് സ്വർണം ക്ലിയർ ചെയ്ത് കൊടുത്തതെന്നാണ് വിവരം.
സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്തു, ഇവരുടെ അറിവോടു കൂടി വിവിധ റാക്കറ്റുകൾ വഴി വരുന്ന സ്വർണം വിമാനത്താവളത്തിന് പുറത്ത് പരിശോധന കൂടാതെ എത്തിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, റാക്കറ്റുകൾ തമ്മിലുള്ള തർക്കമാണ് സ്വർണക്കടത്ത് പുറത്തുവരാൻ കാരണം. ഈ തർക്കമാണ് റെവന്യു ഇന്റലിജന്റ്സിന്റെ ശ്രദ്ധയിൽ വരാനും അറസ്റ്റിലേക്ക് നയിക്കാനും കാരണമായത്. പ്രതികളെ വൈദ്യപരിശോധനയ്ക്കായി എറണാംകുളം ജനറൽ ആശുപത്രിയിൽ ഹാജരാക്കി.