കോട്ടയം പ്രസ് ക്ലബ് സുവര്‍ണ ജൂബിലി നിറവില്‍; ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് മുഖ്യാതിഥി

കോട്ടയം: അക്ഷര നഗരിയിലെ മാധ്യമ പ്രവര്‍ത്തകരുടെ സംഗമ കേന്ദ്രവും, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ ആസ്ഥാനവുമായ കോട്ടയം പ്രസ്‌ക്ലബ് സുവര്‍ണ ജൂബിലി നിറവില്‍. ഒരുവര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് 13 ന് ശനിയാഴ്ച്ച തുടക്കമാകും. ശനി ഉച്ചകഴിഞ്ഞു 3 ന് പ്രസ്‌ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് മുഖ്യാതിഥിയാവും.

Advertisements

മന്ത്രി വി.എന്‍ വാസവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തോമസ് ചാഴികാടന്‍ എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, നഗരസഭാ ആക്ടിംഗ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍, മലയാള മനോരമ സീനിയര്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റജി, സംസ്ഥാന സെക്രട്ടറി ടി.പി പ്രശാന്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രസ്‌ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ അധ്യക്ഷനായിരിക്കും. എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, തുടങ്ങി പ്രമുഖര്‍ ചടങ്ങിലെ സാന്നിധ്യമാവും. 1972 ഏപ്രില്‍ 30 നാണ് കോട്ടയം നഗരത്തിലെ തിരുനക്കരയില്‍ പ്രസ്‌ക്ലബ് മന്ദിരം ഉദ്ഘാടനം ചെയ്തത്. അന്നത്തെ മുഖ്യമന്ത്രി സി അച്യുതമനോന്‍ ഉദഘാടനം നിര്‍വഹിച്ചു. റൂബി ജൂബിലി ആഘോഷത്തെ തുടര്‍ന്ന് നഗരത്തില്‍ തന്നെ കൂടുതല്‍ വിശാലമായ
പ്രസ് ക്ലബ് എന്ന സ്വപ്നം സഫലമായി .2015 ജൂലൈ 12ന് ടി.ബി റോഡില്‍ കെ.എസ്. ആര്‍ ടി സിക്കു എതിര്‍വശത്ത് പുതിയ പ്രസ് ക്ലബ് മന്ദിരം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.

യശ:ശരീരായ എന്‍. ചെല്ലപ്പന്‍ പിളളയും,കെഎം റോയിയും യഥാക്രമം പ്രസിഡന്റും സെക്രട്ടറിയുമായിരിക്കുമ്പോഴാണ് അക്ഷരങ്ങളുടെ നാട്ടിലെ ആദ്യ പ്രസ്‌ക്ലബ് മന്ദിരം യാഥാര്‍ഥ്യമായത്.

Hot Topics

Related Articles