മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനും ഗായകനുമാണ് ഗോപി സുന്ദർ. ഒട്ടനവധി ഹിറ്റ് ഗാനങ്ങളാണ് ഗോപി സുന്ദറിന്റേതായി മലയാളികൾക്ക് ഉൾപ്പടെ ഇതിനോടകം ലഭിച്ചു കഴിഞ്ഞത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി സോഷ്യൽ മീഡിയ വാളുകളിൽ നിറഞ്ഞുനിൽക്കാറുള്ള ആളും ഗോപി സുന്ദറാണ്. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ടതാണ് ഏറെയും.
ഗോപി സുന്ദർ തന്റെ പെൺ സുഹൃത്തുക്കൾക്കൊപ്പം പങ്കുവയ്ക്കുന്ന പോസ്റ്റുകളും പലപ്പോഴും വിമർശനമാകാറുണ്ട്. എന്നാൽ ഇതൊന്നും ഗോപി സുന്ദറിനെ ബാധിക്കാറുമില്ല. ഇപ്പോഴിതാ ഇദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ വന്ന ആശംസകൾ ആണ് ശ്രദ്ധനേടുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു ഗോപിയുടെ നാല്പത്തി ഏഴാം പിറന്നാൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോഡലും മുന്‍ മിസിസ് കേരള ഫൈനലിസ്റ്റുമായ താര നായര്‍ പങ്കുവച്ച ആശംസ പോസ്റ്റാണ് ഇതിൽ പ്രേക്ഷക ശ്രദ്ധനേടിയിരിക്കുന്നത്. ഗിഫ്റ്റ് ഹാംപറാണ് താര ഗോപി സുന്ദറിന് നൽകിയത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘എപ്പോഴും എനിക്ക് ഒപ്പം ഉള്ളതിന് നന്ദി, നിങ്ങൾ എനിക്ക് അമൂല്യമാണ്’ എന്നാണ് ഹാംപറിൽ കുറിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്
ആർട്ടിസ്റ്റ് ആയ പ്രിയ നായരും(മയോനി) ഗോപി സുന്ദറിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. എക്കാലത്തേതിലും വെച്ച് ഏറ്റവും നല്ല പിറന്നാള്‍ എന്ന് കുറിച്ചു കൊണ്ടാണ് മയോണിയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ കുറിച്ചിരിക്കുന്നത്. നടിയും മോഡലുമായ അഞ്ജന നായരും ഗോപി സുന്ദറിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് അഞ്ജന ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷമാണ് മയോനിക്ക് ഒപ്പമുള്ള ഗോപി സുന്ദറിന്റെ ഫോട്ടോകൾ പുറത്തുവന്നത്. പിന്നാലെ മയോനിയും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും തന്നെ പഠിപ്പിച്ച ആളാണ് ഗോപി സുന്ദർ എന്നായിരുന്നു അന്ന് മയോനി കുറിച്ചത്. ഇത് ഏറെ വൈറല്‍ ആകുകയും ചെയ്തിരുന്നു.