ഗവ. എംപ്ലോയീസ് സൊസൈറ്റി ഓണച്ചന്ത തുടങ്ങി

കോട്ടയം : ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനൊപ്പം ചേര്‍ന്ന് കോട്ടയം ഗവ. എംപ്ലോയീസ് സൊസൈറ്റി ലിമി. നം.47 ഓണച്ചന്ത ആരംഭിച്ചു. കളക്ട്രേറ്റിനു സമീപമുള്ള സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഓണച്ചന്തയില്‍ സബ്സിഡിയോടു കൂടിയ 12 ഇനങ്ങളും സബ്സിഡിയില്ലാത്ത 10 ഇനങ്ങളും അടങ്ങിയ കിറ്റ് ആണ് വിതരണം ചെയ്യുന്നത്.

Advertisements

എന്‍ജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ്‌ നായര്‍ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. കെഎംസിഎസ്‍യു ജില്ലാ പ്രസിഡന്റ് എസ് രതീഷ് അഭിവാദ്യം ചെയ്തു സംസാരിച്ചു. എംപ്ലോയീസ് സൊസൈറ്റി പ്രസിഡന്റ് വി സി അജിത് അദ്ധ്യക്ഷനായ യോഗത്തിൽ ഭരണസമിതിയംഗം ഷീന ബി നായര്‍ സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ് ശ്രീല എസ്‌ നായര്‍ നന്ദിയും പറഞ്ഞു.

Hot Topics

Related Articles