കോട്ടയം: കളക്‌ട്രേറ്റിലും ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളിലും ഭരണഘടന ദിനാചരണം നടന്നു. ജീവനക്കാർ ഭരണഘടനയുടെ ആമുഖം വായിച്ചു. കളക്‌ട്രേറ്റിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് ഭരണഘടനയുടെ ആമുഖം ജീവനക്കാർക്ക് വായിച്ചു കൊടുത്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. വിവിധ ഓഫീസുകളിൽ ഓഫീസ് മേധാവികൾ ജീവനക്കാർക്ക് ഭരണഘടനയുടെ ആമുഖം വായിച്ചു കൊടുത്തു.
Advertisements