എട്ടാമത് ജന്‍ഡര്‍ ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് ഗ്ലോബല്‍ കോണ്‍ഫറന്‍സ് കൊച്ചിയില്‍  ആരംഭിച്ചു; കേരള ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു 

കൊച്ചി :  ജന്‍ഡര്‍ ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് സെക്ഷന്‍ ഓഫ് ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റിയും ഐ.സി.എ.ആര്‍ന്റെ കീഴിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയും,സൊസൈറ്റി ഓഫ് ഫിഷറീസ് ടെക്നോളജിസ്റ്റ് ഇന്ത്യയും (SOFTI) സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത് ജന്‍ഡര്‍ ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് ഗ്ലോബല്‍ കോണ്‍ഫറന്‍സ് (GAF8)  കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  ഉദ്ഘാടനം ചെയ്തു. 

മത്സ്യബന്ധന മേഖലയിൽ സ്ത്രീകളുടെ തുല്യതയും അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആഗോള സമ്മേളനം ചർച്ച ചെയ്യുന്നത്. അനുദിനം വളരുന്ന മത്സ്യബന്ധന വ്യവസായത്തിൽ  വലിയ സംഭാവനകൾ നൽകുന്നവരാണ് സ്ത്രീകൾ. എന്നാൽ ഇന്ന് മത്സ്യബന്ധനത്തിലും മത്സ്യകൃഷിയിലുമുള്ള സ്ത്രീകളുടെ സംഭാവനകൾ വളരെക്കാലമായി അവഗണിക്കപ്പെടുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമ്മേളനം നടത്തുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം നിർവഹിച്ചു പറഞ്ഞു. 

2017-ലെ ബൈ ആനുവൽ സൊസൈറ്റി ഓഫ് ഫിഷറീസ് ടെക്നോളജി  അവാർഡ് പ്രശസ്ത ഗവേഷകനും അക്കാഡമീഷ്യനുമായ ഡോ. ടി കെ ശ്രീനിവാസ ഗോപാൽ ഗവർണറിൽ നിന്ന് ചടങ്ങിൽ ഏറ്റുവാങ്ങി. പാക്കേജിംഗ് ടെക്നോളജി, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി എന്നിവയെ അടിസ്ഥാനമാക്കിയ ഫിഷറീസ് മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.

മത്സ്യ വ്യവസായത്തിലും അനുബന്ധ മേഖലകളിലും സ്ത്രീകൾ നിസ്സംശയമായും കഴിവുള്ളവരാണ്, പക്ഷേ സാങ്കേതികവിദ്യകൾ, സാമ്പത്തികം, രാഷ്ട്രീയ പ്രാതിനിധ്യം എന്നിവയിൽ സ്ത്രീകളുടെ പ്രാതിനിധ്യം അത്യാവശ്യമാണ്. സ്ത്രീകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയും എല്ലാ മേഖലയിലും അവരെ മുൻപന്തിയിൽ എത്തിക്കാനുള്ള വഴികൾ കണ്ടെത്തി സഹായിക്കുകയാണ്  ഗാഫ്8 (GAF8)ലക്ഷ്യമിടുന്നതെന്ന് കോ-ചെയർ GAF8, മലേഷ്യയിലെ ഏഷ്യൻ ഫിഷറീസ് സൊസൈറ്റിയുടെ മുൻ ചെയറുമായ ഡോ. മെറിൽ ജെ. വില്യംസ് പറഞ്ഞു.

2022 നവംബർ 21 മുതൽ 23 വരെ കൊച്ചി ഐഎംഎ ഹൗസിലാണ് സമ്മേളനം . സുസ്ഥിര മത്സ്യബന്ധന,മത്സ്യകൃഷി രംഗത്ത് ലിംഗനീതി ഉറപ്പാക്കുക എന്നതാണ് ഇത്തവണത്തെ ആഗോള കോണ്‍ഫറന്‍സിന്റെ പ്രമേയം. ഫിഷറീസ് മേഖലയിലെ ലിംഗസമത്വവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും ചര്‍ച്ചയാകും. അക്വ, ഫിഷറീസ് രംഗങ്ങളില്‍ ലിംഗനീതിയുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പ്രയോഗികമായ പരിഹാരം കാണാനും കോണ്‍ഫറന്‍സ് ലക്ഷ്യമിടുന്നു.

മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ ശാസ്ത്രജ്ഞര്‍, അക്കാദമിക് വിദഗ്ധര്‍, ജന്‍ഡര്‍ വിദഗ്ധര്‍, നയരൂപീകരണ വിദഗ്ധര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി മുന്നൂറിലേറെപ്പേര്‍പങ്കെടുക്കും. 20 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 6 വിഷയങ്ങളിലായിരിക്കും പ്രബന്ധങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒപ്പം വിവിധ അന്തര്‍ദേശീയ സംഘടനകളുടെ പത്ത് സ്പെഷ്യല്‍ സെഷനുകളും ഉണ്ടാകും. ഐക്യ രാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, പസിഫിക് കമ്മ്യുണിറ്റി, ബി ഒ ബി പി (BOBP) ഐ സി എസ് എഫ് (ICSF) എന്നിവയുടെ ശ്രദ്ധേയ സാന്നിധ്യവും ഉണ്ടാവും.

വിളവെടുപ്പിന് ശേഷവും, മത്സ്യ വിപണന മേഖലയിലും പ്രധാന പങ്ക് വഹിക്കുന്നവരാണ് സ്ത്രീകൾ. എന്നിരുന്നാലും അവർക്ക് അർഹിക്കുന്ന പ്രാധാന്യം ലഭിക്കാറില്ല. അതിനാൽ ഈ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും ഇത്തരം ഒരു കോൺഫൻസിലൂടെ മുൻപോട്ട് വെയ്ക്കുക എന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണെന്ന് ഐസിഎആർ- സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ഡയറക്ടർ ഡോ.ജോർജ് നൈനാൻ അഭപ്രായപ്പെട്ടു.

എട്ടാമത് ജന്‍ഡര്‍ ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി രണ്ട് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. ഒന്ന് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (AMR) നിയന്ത്രണത്തിനായുള്ള ഇടപെടലുകള്‍: ആരോഗ്യ വിജ്ഞാനം പ്രയോജനപ്പെടുത്തല്‍ (Interventions for Control of AMR: Harnessing one health knowledge), രണ്ട് ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ അന്താരാഷ്ട്ര വര്‍ഷവുമായി ബന്ധപ്പെട്ട് ആര്‍ട്ടിസാനല്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചറിന്റെ ഭാഗമായി, ചെറുകിട മത്സ്യബന്ധനം: അതിന്റെ ആഗോളവും പ്രാദേശികവുമായ പ്രാധാന്യം (Small-scale Fisheries: Its Global and Regional Significance).

ഡോ.ജോർജ് നൈനാൻ ,ഐസിഎആർ- സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (ICAR-CIFT)ഡയറക്ടർ,  എട്ടാമത് ജന്‍ഡര്‍ ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് ഗ്ലോബല്‍ കോണ്‍ഫറന്‍സ് ,കൊച്ചി  ഓർഗനൈസിങ് സെക്രട്ടറി , ഡോ. മെറിൽ ജെ. വില്യംസ് കോ-ചെയർ GAF8 ഏഷ്യൻ ഫിഷറീസ് സൊസൈറ്റിയുടെ മുൻ ചെയർ മലേഷ്യ, ഡോ. ലീല എഡ്വിൻ ഹെഡ്, ഫിഷിംഗ് ടെക്നോളജി ഡിവിഷൻ, ഐസിഎആർ- എസ് ഐഎഫ്ടി ആൻഡ് കോ-ചെയർ GAF8, മിസ്. ജെന്നിഫർ ജീ, ജെൻഡർ ടീം ലീഡർ എഫ്എഒ, യുണൈറ്റഡ് നേഷൻസ്, റോം, ഡോ. വി. കൃപ, മെമ്പർ സെക്രട്ടറി, കോസ്റ്റൽ അക്വാകൾച്ചർ അതോറിറ്റി, ചെന്നൈ, ഡോ. നികിത ഗോപാൽ, പ്രിൻസിപ്പൽ സയന്റിസ്റ്റ്, ഐസിഎആർ- എസ് ഐഎഫ്ടി ഓർഗനൈസിംഗ് സെക്രട്ടറി, GAF8 ആൻഡ് ചെയർ GAFS , ഡോ. ടി. വി ശങ്കർ, കൊച്ചി ഐസിഎആർ- എസ് ഐഎഫ്ടി പ്രിൻസിപ്പൽ സയന്റിസ്റ്റ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Hot Topics

Related Articles