ഡൽഹി : ഭരണഘടനയുടെ വകുപ്പ് 167 അനുസരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിലയിരുത്തല്‍.
ഗവര്‍ണര്‍ക്കു വിവരം നല്‍കുന്നതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം വിശദീകരിക്കുന്നതാണ് വകുപ്പ് 167. ഭരണ കാര്യങ്ങള്‍ തന്നോടു മുഖ്യമന്ത്രി വിശദീകരിക്കുന്നില്ലെന്നാണ് ഗവര്‍ണര്‍ കരുതപ്പെടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭരണപരമായ കാര്യങ്ങള്‍, നിയമ നിര്‍മാണം തുടങ്ങിയവയെക്കുറിച്ച് അറിയിക്കുന്നില്ലെന്നാണ് രാജ്ഭവന്റെ പരാതി. മന്ത്രിതലത്തിലുള്ള തീരുമാനങ്ങള്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വയ്ക്കണമെന്നു ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാനാകുമെന്നും നിയമസഭ പാസാക്കുന്ന ബില്ലിനെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ അതില്‍ ഒപ്പുവയ്‌ക്കേണ്ടതെന്നും രാജ്ഭവന്‍ വിലയിരുത്തുന്നു. ഇതുസംബന്ധിച്ച ഭരണഘടനാ വ്യവസ്ഥ കൃത്യമായി പാലിക്കുന്നില്ലെന്നുമാണ് നിരീക്ഷണത്തിലുള്ളത്.
അതേസമയം സര്‍ക്കാര്‍ തനിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന സാഹചര്യത്തില്‍, കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പു വച്ചിട്ടില്ല. ധനവിനിയോഗ ബില്‍ അടക്കമുള്ളവ ഗവര്‍ണര്‍ അംഗീകരിക്കേണ്ടതുണ്ട്. ആഗ്ര, ലക്‌നൗ, മുംബൈ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന ഗവര്‍ണര്‍ 22നു വൈകുന്നേരം തിരുവനന്തപുരത്ത് എത്തും. 31ന് അദ്ദേഹം വീണ്ടും മുംബൈയിലേക്ക് പോകും. ഇതിനിടെ ബില്ലുകളില്‍ ഒപ്പു വയ്ക്കുമോ എന്നറിയില്ല.