തിരുവനന്തപുരം: ചാൻസലർ ബില്ലിൽ നിയമോപദേശം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവൻ സ്റ്റാൻഡിംഗ് കൗൺസിലിനോടാണ് ഉപദേശം തേടിയത്. ജനുവരി മൂന്നിന് ഗവർണർ സംസ്ഥാനത്ത് തിരികെ എത്തിയതിന് ശേഷം നിയമോപദേശത്തിൽ തുടർ നടപടി സ്വീകരിക്കും.
Advertisements
14 സർവകലാശാലകളുടെയും ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റുന്നതാണ് ബിൽ. ഡിസംബർ 13നാണ് ബിൽ നിയമസഭ പാസാക്കിയത്. ബിൽ തിരിച്ചയക്കാതെ തീരുമാനം നീട്ടിക്കൊണ്ടുപോകാനോ അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയക്കാനോ ആകും ഗവർണറുടെ നീക്കം.