ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്ത് അംഗം മോളി എം എച്ച് (സിമി-43) നിര്യാതയായി. എടത്വ പതിനഞ്ചാം വാര്‍ഡ് (തായങ്കരി) അംഗമായിരുന്ന മോളി പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ദ്ധചികിത്സയ്ക്കായി എറണാകുളം അമൃത മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരിക്കെയാണ് മരിച്ചത്. ഭര്‍ത്താവ്: തായങ്കരി പതിനഞ്ചില്‍ചിറ സിജോമോൻ ( പുന്നപ്ര മണ്ണാപറമ്പില്‍ കുടുംബാംഗം ).
Advertisements
മക്കള്‍ : ബിസ്മി (10-ാം ക്ലാസ് വിദ്യാര്‍ത്ഥി, സെന്റ് മേരീസ് സ്കൂള്‍, ചമ്പക്കുളം), ബെറിക്ക് (6-ാം ക്ലാസ് വിദ്യാര്‍ത്ഥി, എസ്.എച്ച്. സ്കൂള്‍ ചമ്പക്കുളം)