അധികമായാൽ അമൃതും വിഷം എന്ന് നമുക്കറിയാം. എന്തു വസ്തുവും ശരീരത്തിന് ആവശ്യത്തിന് കൂടുതൽ ലഭിച്ചാൽ ഗുണത്തേക്കാൾ ഏറെ ദോഷമാണ് നമുക്ക് ഉണ്ടാക്കുക. ശരീരഭാരം കുറയ്ക്കാന്‍ പലരും ഗ്രീന്‍ ടീ കുടിക്കാറുണ്ട്. അതുപോലെ തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും ഗ്രീന്‍ ടീ ദിവസേന കുടിക്കുന്നത് നല്ലത് തന്നെയാണ്.
ഗ്രീന്‍ ടീ പ്രമേഹത്തേയും അതുപോലെ തന്നെ രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. ഇത്തരത്തില്‍ നിരവധി ഗുണങ്ങള്‍ ഉണ്ടെങ്കിലും ഗ്രീന്‍ അമിതമായി കുടിക്കുന്നത് അത്ര നല്ലതല്ല. നല്ല ആരോഗ്യത്തിന് എത്ര ഗ്ലാസ്സ് ഗ്രീന്‍ ടീ കുടിക്കാം എന്ന് നല്ലത് പരിശോധിക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു ദിവസം മൂന്ന് അല്ലെങ്കില്‍ രണ്ട് ഗ്ലാസ്സ് ഗ്രീന്‍ ടീ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതില്‍ കൂടുതല്‍ ഗ്രീന്‍ ടീ കുടിക്കുന്നത് സത്യത്തില്‍ ആരോഗ്യത്തിന് നല്ലതല്ല. കാരണം, ഗ്രീന്‍ ടീയില്‍ epigallocatechin- 3 – gallate അടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ കഫേയ്ന്നും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മിതമായി കഴിക്കുമ്പോള്‍ ആരോഗ്യത്തിന് ഗുണകരമാണെങ്കിലും അമിതമായി കഴിക്കുന്നത് രോഗ്യത്തിന് ദോഷവും ചെയ്യുന്നുണ്ട്.
രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് അമിതമായി കുറയ്ക്കുന്നതിനും വയറ്റില്‍ പലവിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനും അതുപോലെ, ശരീരത്തില്‍ ഇജിസിജിയും അതുപോലെ തന്നെ കറ്റേച്ചിന്‍ വര്‍ദ്ധിക്കുന്നതിനും ഇത് കാരണമാകുന്നുണ്ട്. ഇത് ഉറക്കക്കുറവ് ഉണ്ടാക്കുകയും അതുപോലെ കരളില്‍ അമിതമായി വിഷമയമായ വസ്തുക്കള്‍ അടിഞ്ഞ് കൂടുന്നതിനും ഇത് കാരണമാകുന്നുണ്ട്.
ചിലര്‍ക്ക് ചര്‍മ്മത്തില്‍ ചൊറിച്ചില്‍ പോലെയുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടെന്ന് ഇരിക്കാം. അതിനാല്‍, ഗ്രീന്‍ ടീ അമിതമായി കുടിക്കുന്നതിന് മുന്‍പ് ആത് ആരോഗ്യത്തിന് വളരെയധികം ദോഷഫലം ചെയ്യും എന്നും ഓര്‍ക്കണം.