അവനൊരു കംപ്ലീറ്റ് ബൗളറാണ് ; വലം കയ്യൻ ബാറ്റ്സ്മാന്മാര്‍ക്കെതിരെ തന്നേക്കാൾ മികച്ച രീതിയിൽ ഔട്ട് സ്വിങറുകള്‍ എറിയാൻ അവനറിയാം ; ബുംറയെ പ്രശംസിച്ച് വസീം അക്രം 

സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുംറയെ പ്രശംസിച്ച്‌ പാകിസ്ഥാൻ ഇതിഹാസം വസീം അക്രം. ഐസിസി ഏകദിന ലോകകപ്പില്‍ ബുംറഅടക്കമുളള ഇന്ത്യൻ ബൗളിംഗ് നിര അതിഗംഭീര പ്രകടനം തുടരുന്നതിനിടെയാണ് ബുംറയെ വസീം അക്രം പ്രശംസിച്ചിരിക്കുന്നത്.ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തില്‍ തുടര്‍ച്ചയായ പന്തുകളില്‍ ഡേവിഡ് മലാൻ, ജോ റൂട്ട് എന്നിവരെ പുറത്താക്കികൊണ്ട് ബുംറയാണ് ഇംഗ്ലണ്ടിൻ്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇന്ത്യ വിജയിച്ച മത്സരത്തില്‍ മൂന്ന് വിക്കറ്റ് ബുംറ നേടിയിരുന്നു. ഈ ലോകകപ്പില്‍ 6 മത്സരങ്ങളില്‍ നിന്നും 14 വിക്കറ്റ് ബുംറ നേടിയിട്ടുണ്ട്. ജസ്പ്രീത് ബുംറ നിലവിലെ ഏറ്റവും മികച്ച പേസറെന്നാണ് വസീം അക്രം പ്രശംസിച്ചിരിക്കുന്നത്.

” അവൻ്റെ കണ്‍ട്രോള്‍, പേസ്, വേരിയേഷൻ ! അവനൊരു കംപ്ലീറ്റ് ബൗളറാണ്. ഇത്തരമൊരു പിച്ചില്‍ ന്യൂ ബോളില്‍ ഇങ്ങനെ പന്തെറിയാൻ ഒരു കംപ്ലീറ്റ് ബൗളര്‍ക്ക് മാത്രമെ സാധിക്കൂ. ” വസീം അക്രം പറഞ്ഞു. ന്യൂ ബോളില്‍ ഔട്ട് സ്വിങര്‍ എറിയാനുള്ള ബുംറയുടെ കഴിവ് അവിശ്വസനീയമാണെന്നും വലം കയ്യൻ ബാറ്റ്സ്മാന്മാര്‍ക്കെതിരെ ഔട്ട് സ്വിങറുകള്‍ എറിയുമ്ബോള്‍ പലകുറി തനിയ്ക്ക് പന്ത് നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ലയെന്നും ന്യൂ ബോളില്‍ തന്നേക്കാള്‍ നിയന്ത്രണം ജസ്പ്രീത് ബുംറയ്ക്ക് ഉണ്ടെന്നും വസീം അക്രം കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles