ആവേശം അലതല്ലി സിബിഎസ്ഇ സഹോദയ കലോൽസവം ; പോയിന്റ് പട്ടികയിൽ ആതിഥേയരായ അരവിന്ദയുടെ കുതിപ്പ്

പള്ളിക്കത്തോട് : സിബിഎസ്ഇ കലോൽസവം ഭവ്യം – 2023 ൽ കിരീടത്തിനായി സ്കൂളുടെ കുതിപ്പ്.  113  ഇനങ്ങൾ പൂർത്തിയായപ്പോൾ ആതിഥേയരായ അരവിന്ദ വിദ്യാമന്ദിരം 721  പോയിന്റോടെ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. 604  പോയിന്റോടെ കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനത്തും 595 പോയിന്റുമായി വടവാതൂർ ഗിരിദീപം ബഥനി സ്കൂൾ മൂന്നാം  സ്ഥാത്തുമുണ്ട്. പാലാ ചാവറ പബ്ലിക് സ്കൂൾ 587 പോയിന്റോടെയും കളത്തിപ്പടി മരിയൻ സീനിയർ സെക്കണ്ടറി സ്കൂൾ 577 പോയിന്റോടെ യഥാക്രമം 4, 5 സ്ഥാനങ്ങളിലുണ്ട്.

കാറ്റഗറി ഒന്നിൽ 57 പോയിന്റോടെ ചാവറ പബ്ലിക് സ്കൂൾ മുന്നിലാണ്. 51 പോയിന്റോടെ ചിന്മയ വിദ്യാലയവും 48 പോയിന്റോടെ  അരവിന്ദ വിദ്യാമന്ദിരം തൊട്ടു പിന്നിലുണ്ട്. കാറ്റഗറി രണ്ടിൽ 123  പോയിന്റ് ടെ അരവിന്ദ വിദ്യാമന്ദിരം മുന്നിലാണ്. 118 പോയിന്റ് ടെ കളത്തിപ്പടി മരിയൻ സിനിയർ സെക്കണ്ടറി സ്കൂളും 98 പോയിന്റ ടെ പാല ചാവറ പബ്ലിക്ക് സ്കൂളും തൊട്ടു പിന്നിലുണ്ട്. കാറ്റഗറി 3 ൽ 246 പോയിന്റോടെ  അരവിന്ദ വിദ്യാമന്ദിരം മുന്നിലാണ്. 233 പോയിന്റോടെ പാലാ ചാവറ പബ്ലിക് സ്കൂൾ  രണ്ടാം സ്ഥാനത്തും 217 പോയിന്റോടെ  കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനത്തുമുണ്ട്. കാറ്റഗറി 4 ൽ 284 പോയിന്റോടെ അരവിന്ദ വിദ്യാമന്ദിരം മുന്നിട്ടു നിൽക്കുന്നു. 251 പോയിന്റ്റ ടെ ഗിരിദി പം ബഥനി സെൻട്രൽ സ്കൂളും 243 പോയിന്റോടെ കളത്തിപ്പടി മരിയൻ സിനിയർ സെക്കണ്ടറി സ്കൂളും പിന്നിലുണ്ട്.

Hot Topics

Related Articles