തല അടിച്ചു പൊളിക്കുന്നതാണോ ഡിവൈഎഫ്‌ഐക്കാരുടെ രക്ഷാദൗത്യം ! മുഖ്യമന്ത്രിയുടെ തോന്നിവാസത്തിനെതിരെ ഇനിയും തെരുവില്‍ ഇറങ്ങും ; രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം : കരിങ്കാടി പ്രതിഷേധം നടത്തിയവരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതും മുഖ്യമന്ത്രി അതിനെ പിന്തുണച്ചതിനെയും വിമര്‍ശിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. തല അടിച്ചു പൊളിക്കുന്നതാണോ ഡിവൈഎഫ്‌ഐക്കാരുടെ രക്ഷാദൗത്യ പ്രവര്‍ത്തനമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചത്. ഇനിയും മുഖ്യമന്ത്രിയുടെ തോന്നിവാസത്തിനെതിരെ തെരുവില്‍ ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോലീസ് വധശ്രമത്തിനു കേസ് എടുത്തതിനെയാണ് മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനം എന്ന് പറയുന്നത്. ഗോപാല്‍ സേനയെന്ന പോലെ വിജയൻ സേനയുമായി പിണറായി വിജയൻ തെരുവില്‍ ഇറങ്ങിയാല്‍ നേരിടും. ഡിവൈഎഫ്‌ഐയെ ഇനി വിജയൻ സേനയെന്ന് വിളിച്ചാല്‍ മതി. വിജയൻ സേനയെന്ന വാനര സേനയെ തുരത്തും. യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരുടെ പരാതിയും ആശങ്കയും സംഘടന കേള്‍ക്കും. ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രശ്നം സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും രാഷ്ട്രീയ നിറം ചാര്‍ത്തി നടപടികളുമായി മുന്നോട്ട് പോയാല്‍ അതിനെ പ്രതിരോധിക്കുമെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ രാഹുല്‍ പറഞ്ഞു. വാടിക്കല്‍ രാമകൃഷ്ണൻ കൊല്ലപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തിന് ഇടയാണെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടുവെന്ന് പറഞ്ഞ് അദ്ദേഹം പിണറായി വിജയൻ രക്ഷാപ്രവര്‍ത്തനെത്തിയത് കൊണ്ടാണ് കൊല്ലപ്പെട്ടതെന്നും പറഞ്ഞു.

Hot Topics

Related Articles