പിഎസ്‌സിയിലൂടെ നിയമനം നേടിയ 100ലധികം പേര്‍ അയോഗ്യരാവും ; നിയമനവും പിഎസ്‌സി ലിസ്റ്റും റദ്ദാക്കി ഹൈക്കോടതി

കൊച്ചി : കെഎസ്‌ഇബി മീറ്റര്‍ റീഡര്‍ നിയമനവും പിഎസ്‌സി ലിസ്റ്റും ഹൈക്കോടതി റദ്ദാക്കി. അയോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയ റാങ്ക് ലിസ്റ്റ് ദുര്‍ബലപ്പെടുത്തിയെന്നും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച്‌ നിയമനം നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഇതോടെ പിഎസ്‌സിയിലൂടെ നിയമനം നേടിയ 100ലധികം പേര്‍ അയോഗ്യരാവും.ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് സി എസ് സുധ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. യോഗ്യതയുണ്ടായിട്ടും നിയമനത്തില്‍ പരിഗണിക്കാത്തതിനെതിരെ തൃശൂര്‍ സ്വദേശി മുഹമ്മദ് നയിം കൊല്ലം സ്വദേശി നിസാമുദ്ദീൻ എന്നിവരാണ് കോടതിയെ സമീപിച്ചത്.

Hot Topics

Related Articles